ഫ്രഞ്ച് ടോസ്റ്റ് അല്ലെങ്കിൽ ബോംബെ ടോസ്റ്റ് ഇനി വീട്ടിൽ തന്നെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന റെസിപ്പി
ബ്രേക്ഫാസ്റ്റിന് കഴിക്കാൻ പറ്റിയ പെട്ടെന്ന് തയ്യാറാക്കാൻ കഴിയുന്ന ഒരു റെസിപ്പി ആണ് ഇവിടെ പറയുന്നത്. ഫ്രഞ്ച് ടോസ്റ്റ് അല്ലെങ്കിൽ ബോംബെ ടോസ്റ്റ് എന്നും പേരുണ്ട്.
ബ്രേക്ക്ഫാസ്റ്റ് ആയി മാത്രമല്ല ഈവനിംഗ് സ്നാക്ക് ആയും ഇത് ഉപയോഗിക്കാം. കൊച്ചുകുട്ടികൾക്ക് എല്ലാം ഇത് വളരെ ഇഷ്ടപ്പെടും. അപ്പോൾ ഇതിനായി ആദ്യം തന്നെ നമ്മൾ രണ്ടു മുട്ട എടുക്കുക. അതിലേക്ക് പഞ്ചസാര ചേർത്ത് കൊടുക്കാവുന്നതാണ്. അതിനുശേഷം ഉപ്പ് ചേർത്തു കൊടുക്കാം. പിന്നെ ചേർക്കുന്നത് വാനില എസൻസ് ആണ്. പിന്നെ കറുവപ്പട്ട നല്ല ഫൈൻ ആയി അടിച്ചു ചേർത്ത് പൊടി ആക്കിയതാണ്. ഇതെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്ത് കൊടുക്കുക. ചൂടായ പാനിലേക്ക് ബട്ടറോ നെയോ കുക്കിംഗ് ഓയിലോ ചേർത്തു കൊടുക്കുക. ബ്രെഡ് മിക്സ് ചെയ്ത വച്ച മിശ്രിതത്തിൽ മുക്കി വച്ചു കൊടുക്കാം. കുമിളകൾ നിങ്ങൾക്ക് സൈഡിൽ ആയി കാണാം. ഇത് ഒന്നു കുറഞ്ഞു വരുമ്പോൾ ഇതൊന്നു മറിച്ചിട്ടു കൊടുക്കുക. അങ്ങനെ രണ്ട് സൈഡും മൊരിഞ്ഞു വരുമ്പോൾ എല്ലാം ബ്രെഡും ചുട്ടെടുത്തതിനു ശേഷം ഇതിന്റ മുകളിൽ തേനോ മാപ്പിൽ സിറപ്പോ ഒഴിച്ചു കൊടുത്തു കഴിക്കാവുന്നതാണ്.
