ചിക്കൻ കൊണ്ട് ഇറച്ചി ചോറ് പെട്ടെന്നു തന്നെ റെഡി ആക്കാം വളരെ ടേസ്റ്റി ഇറച്ചി ചോറ് ഇഷ്ടമാകും

ചിക്കൻ കൊണ്ട് ഇറച്ചി ചോറ് പെട്ടെന്നു തന്നെ റെഡി ആക്കാം വളരെ ടേസ്റ്റി ഇറച്ചി ചോറ് ഇഷ്ടമാകും. ഇറച്ചി ചോറ് വളരെ എളുപ്പത്തിൽ നമുക്ക് പെട്ടെന്ന് തന്നെ തയ്യാറാക്കാം.

ഇതിനായി ആദ്യം തന്നെ അരി വെള്ളത്തിൽ കുതിർത്ത് വയ്ക്കാവുന്നതാണ്. അതിനു ശേഷം പാൻ ചൂടാക്കി അതിലേക്ക് നെയ്യൊഴിച്ച് തക്കോലം ഗ്രാമ്പൂ പട്ട കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ അരച്ച് പേസ്റ്റാക്കി ആക്കിയത് ചേർത്തു കൊടുക്കാം. ഇത് എല്ലാം കഴിഞ്ഞു സവാള ചേർത്ത് കൊടുക്കാം. വഴണ്ട് വരുമ്പോൾ ചിക്കൻ നേരിട്ട് ചേർക്കാവുന്നതാണ്. അതിനു ശേഷം മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി എന്നിവ ചേർത്തു കൊടുക്കാം. മിക്സയി വരുമ്പോൾ തക്കാളി ചേർത്ത് അൽപം വെള്ളവും മല്ലിയിലയും തൈരും ചേർത്ത് വീണ്ടും മിക്സ് ചെയ്യാം. അതിനു ശേഷം കുതിർത്തു വച്ചിരിക്കുന്ന അരി ഇട്ടു കൊടുത്തു അടച്ച് വെച്ച് വേവിക്കാം. അതിന്റ വെള്ളം വറ്റുന്നതു വരെ ഇങ്ങനെ ചെയ്തു കൊടുത്താൽ ഇറച്ചി ചോറ് റെഡി.

Thanath Ruchi

Similar Posts