കല്യാണ വീട്ടിലെ ബീറ്റ്റൂട്ട് ഈന്തപ്പഴം അച്ചാർ വളരെ എളുപ്പത്തിൽ ഇനി വീടുകളിൽ തന്നെ ഉണ്ടാക്കാം
കല്യാണ വീട്ടിലെ ബീറ്റ്റൂട്ട് ഈന്തപ്പഴം അച്ചാർ വളരെ എളുപ്പത്തിൽ ഇനി വീടുകളിൽ തന്നെ ഉണ്ടാക്കാം. ആദ്യം തന്നെ ഇതിനായി നമ്മൾ ഈന്തപ്പഴം ആണ് എടുക്കുന്നത്.
ഇത് എടുത്തു അതിൻറെ കുരു എല്ലാം കളഞ്ഞു വയ്ക്കുക. അതിലേക്ക് ചൂടു വെള്ളം ഒഴിച്ചു കുറച്ചു നേരം കുതിരുവാനായി വയ്ക്കാം. അതിനു ശേഷം നമ്മൾ ഒരു ബീറ്റ്റൂട്ടും ക്യാരറ്റും എടുക്കാം. ചെറുതായി ഒന്ന് ഗ്രേറ്റ് ചെയ്താൽ മതിയാകും. അതിനു ശേഷം കുതിർത്തു വച്ചിരിക്കുന്ന ഈന്തപ്പഴം എടുത്ത് മിക്സിയിലിട്ട് ഒന്ന് അരച്ചെടുക്കാക്കാം. ചൂടായ പാനിലേക്ക് എണ്ണയൊഴിച്ച് കടുകു പൊട്ടിച്ച് ഇഞ്ചി വെളുത്തുള്ളി വറ്റൽ മുളക് കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കാം. ശേഷം അതിലേക്ക് ഗ്രേറ്റ് ചെയ്തു വെച്ച ബീറ്റ്റൂട്ട് ക്യാരറ്റ് ചേർത്തു നന്നായി ഒന്ന് മിക്സ് ചെയ്യുക. ചെറുതായി വഴന്നു വരുമ്പോൾ അരച്ച് വച്ച ഈന്തപ്പഴം ചേർത്ത് കൊടുക്കുക. എല്ലാം കൂടി ഒന്ന് കുറുകി വരുമ്പോൾ ബീറ്റ്റൂട്ട് ഈന്തപ്പഴം അച്ചാർ റെഡി ആയി. വളരെ ടേസ്റ്റി അച്ചാർ ആണിത്.
