ചെമ്മീൻ ചെറിയുള്ളി റോസ്റ്റ് ഇങ്ങനെ കഴിച്ചിട്ടുണ്ടോ?എന്താ രുചി! ആരും വീണ്ടും കഴിച്ചു പോകും

ചെമ്മീൻ ചെറിയുള്ളി റോസ്റ്റ് ഇങ്ങനെ കഴിച്ചിട്ടുണ്ടോ?എന്താ രുചി! ആരും വീണ്ടും കഴിച്ചു പോകും. ഇതിനായി ആദ്യം തന്നെ നമ്മൾ ചെമ്മീനാണ് എടുക്കേണ്ടതാണ്.

ചെമ്മീൻ വൃത്തിയാക്കി ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപൊടിയും ഉപ്പും അല്പം ലൈംജ്യൂസ് കൂടി ചേർക്കാവുന്നതാണ്. നാരങ്ങാനീര് ഇല്ലെങ്കിൽ വിനാഗിരി ചേർത്ത് എല്ലാം നന്നായി മിക്സ് ചെയ്ത് അരമണിക്കൂർ റെസ്റ്റ് ചെയ്യാൻ വയ്ക്കാം. ശേഷം ഇത് ഒന്ന് വറുത്തു എടുക്കാം.അതിനു ശേഷം നമുക്ക് പാനിൽ എണ്ണ ഒഴിച്ച് അതിലേക്ക് കടുക് പൊട്ടിക്കുക. ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തു കൊടുക്കാം. ഇത് ഒന്ന് വഴന്നു വരുമ്പോൾ ചെറിയുള്ളി ചേർത്ത് കൊടുക്കുക. ചെറിയുള്ളി ചേർക്കുന്നതാണ് ഏറ്റവും ടേസ്റ്റ്. അതിനു ശേഷം നമുക്ക് മുളകുപൊടി ചേർത്ത് ഒന്ന് മിക്സ് ചെയ്യാം. ശേഷം തക്കാളി ചേർത്തു കൊടുത്തു ഒന്നു കൂടെ വഴറ്റാം. അൽപം വെള്ളം ചേർത്ത് കൊടുക്കാവുന്നതാണ്. അതിനു ശേഷം വറുത്തു വെച്ച ചെമ്മീൻ ചേർത്ത് ഗരം മസാലയും കറിവേപ്പിലയും ചേർത്ത് മിക്സ് ചെയ്ത് കഴിഞ്ഞാൽ ചെമ്മീൻ റോസ്റ്റ് ആകുന്നതാണ്.

Thanath Ruchi

Similar Posts