ഇറച്ചിയുടെ രുചി കൂട്ടാൻ ഇനി ഈ ഒരു മീറ്റ് മസാല കൂടി ചേർക്കൂ വീട്ടിൽ തയ്യാറാക്കാം ഫ്രഷ് മസാല

ഇറച്ചിയുടെ രുചി കൂട്ടാൻ ഇനി ഈ ഒരു മീറ്റ് മസാല കൂടി ചേർക്കൂ വീട്ടിൽ തയ്യാറാക്കാം ഫ്രഷ് മസാല. കറികൾക് സ്വാദ് കൂട്ടാൻ ആയിട്ട് മസാല ആണ് ഏറ്റവും അധികം നന്നാകേണ്ടത്.

ഇതിനായി നമുക്ക് വീട്ടിൽ തന്നെ തയ്യറാക്കാൻ കഴിയുന്ന മസാല ആണ് ഉപയോഗിക്കുന്നത്. വീട്ടിൽ ഉണ്ടാക്കുമ്പോൾ അതിൽ മായം ഉണ്ടാകില്ല. കൂടാതെ ഫ്രഷ് ആൻഡ് ടേസ്റ്റിയും ആയിരിക്കും. ഇതിനായി ആദ്യം തന്നെ നമ്മൾ മുഴുവൻ മല്ലിയാണ് എടുക്കുന്നത്. മുഴുവൻ മല്ലി ചെറുതായൊന്ന് വറുത്തെടുക്കാം. അതിനു ശേഷം നമുക്ക് മുഴുവൻ കുരുമുളക് എടുത്തു ഒന്ന് വറുത്തു എടുക്കാം. പിന്നെ ചേർക്കുന്നത് പെരിഞ്ചീരകം ആണ്. അതിനുശേഷം പട്ട ആണ് എടുക്കുന്നത്. കൂടാതെ തക്കോലം ചെറുതായൊന്ന് ചൂടാക്കാം. ഇത് മാറ്റിയതിനു ശേഷം ഗ്രാമ്പുവും ഏലക്കയും ഒരുമിച്ചിട്ട് ഒന്ന് വറുത്തെടുക്കാം. കൂടാതെ നല്ല ജീരകവും വറുത്തെടുക്കാം. ഇനി ചേർക്കുന്നത് ബേ ലീഫ് ആണ്. അവസാനം അല്പം മഞ്ഞപ്പൊടിയും കൂടെ ഒന്ന് ചൂടാക്കി എല്ലാംകൂടെ നമുക്ക് മിക്സ് ചെയ്തു കൊടുക്കാം. ഇതൊന്നു തണുത്തു വരുമ്പോൾ നമുക്ക് ഇത് മിക്സിയുടെ വലിയ ജാറിലിട്ടു ഒരുമിച്ചു പൊടിച്ചെടുത്താൽ മസാല റെഡി.

Thanath Ruchi

Similar Posts