പച്ചമാങ്ങ പാൽക്കറി നല്ല നാടൻ രീതിയിൽ ഉണ്ടാക്കാം ചോറിനു നല്ല ഒരു കിടിലൻ കറി തന്നെ രുചിയറിയാം
പച്ചമാങ്ങ പാൽക്കറി ആണ് ഇന്ന് ഉണ്ടാക്കാനായി പോകുന്നത്. തനി നാടൻ രീതിയിൽ ആണ് ഇത് ഉണ്ടാക്കിയെടുക്കുന്നത്. ചോറിനൊപ്പം കഴിക്കാൻ ആയി ഇത് വളരെയധികം ടേസ്റ്റ് തന്നെയാണ്.
ആദ്യം തന്നെ നല്ല മുഴുത്ത ഒരു മാങ്ങ എടുത്തു നീളത്തിൽ അരിയുക. അതിലേക്ക് സവാള പച്ചമുളക് ഇഞ്ചി കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കുക. ഇതു കൂടാതെ ഉലുവപൊടി മഞ്ഞപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ചട്ടി നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് കടുക് പൊട്ടിച്ച് വറ്റൽമുളകും കറിവേപ്പിലയും ഇട്ട് കൊടുക്കുക. ശേഷം മിക്സ് ചെയ്തു വച്ച മാങ്ങ ഇട്ടു കൊടുക്കുക. അതിനു ശേഷം ഇതിലേക്ക് രണ്ടാം പാൽ ചേർത്ത് ഒന്ന് തിളപ്പിക്കാവുന്നതാണ്. അല്പം പഞ്ചസാരയും കൂടി ചേർത്ത് ഇളക്കാം. ഇതൊന്നു കുറുകി കഷണം എല്ലാം ഒന്ന് വെന്തു വരുമ്പോൾ ആദ്യ കട്ടി പാൽ ചേർത്ത് കൊടുക്കാം. ഇത് ഒന്ന് ജസ്റ്റ് ചൂടാകുമ്പോൾ പെട്ടെന്ന് തന്നെ ഓഫ് ആക്കാവുന്നതാണ്. കറി റെഡി.
