ക്യാരറ്റും ബദാമും ചേർത്തു അടിപൊളി ഒരു ജ്യൂസ് വിരുന്നുക്കാരെ ഞെട്ടിക്കാൻ ഈ ഒരു ഡ്രിങ്ക് മതി
ക്യാരറ്റും ബദാമും ചേർത്തു അടിപൊളി ഒരു ജ്യൂസ് വിരുന്നുക്കാരെ ഞെട്ടിക്കാൻ ഈ ഒരു ഡ്രിങ്ക് മതി. ഇത് വളരെ ഹെൽത്തി ആയിട്ടുള ഒരു ജ്യൂസ് ആണ്.
വിരുന്നുകാർ എല്ലാം വരുമ്പോൾ നമുക്ക് ഇത് സെർവ് ചെയ്യാവുന്നതാണ്. ഇതിനായി ആദ്യം തന്നെ നമുക്ക് ക്യാരറ്റ് എടുക്കാം. ഇത് ചെറുതായി അരിഞ്ഞു വയ്ക്കാം. കൂടാതെ ബദാം കൂടി ചേർത്ത് കൊടുക്കാം. ഇത് 2 ഉം ഉപ്പും കൂടി ചേർത്ത് കൊടുത്തു വെള്ളം ഒഴിച്ച് വേവിച്ചു എടുക്കാം. ആവശ്യമാണെകിൽ ഇത് നമുക്ക് കുക്കറിലും വേവിക്കാം. ഇത് വെന്തു വരുമ്പോൾ നമുക്ക് ബദാമിന്റെ തൊലി പൊളിച്ചു എടുത്തു അൽപ്പം വെള്ളവും ചേർത്ത് നല്ല പോലെ അരച്ചു എടുക്കാം. ശേഷം ഇതിലേക്ക് പഞ്ചസാരയും വാനില എസ്സെന്സും ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് നല്ല കട്ട പാൽ ആണ്. ഇത് എല്ലാം കൂടി നന്നായി ഒന്ന് അടിച്ചു എടുക്കാം. കുറച്ചു കൂടി വെള്ളം ചേർത്ത് കൊടുക്കാം. ശേഷം ഗ്ലാസ്സിലേക്ക് ഒഴിച്ച് സെർവ് ചെയ്യാം.
