മുട്ട ഇല്ലാതെ മയോണൈസ് വീട്ടിൽ മിക്സിയിൽ തന്നെ ഉണ്ടാക്കി എടുക്കാം ടേസ്റ്റി ഹെൽത്തി മയോണൈസ്

മുട്ട ഇല്ലാതെ മയോണൈസ് വീട്ടിൽ മിക്സിയിൽ തന്നെ ഉണ്ടാക്കി എടുക്കാം ടേസ്റ്റി ഹെൽത്തി മയോണൈസ്. മുട്ട ഉപയോഗിച്ച് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുവാൻ ആയി നമുക്ക് വെജ് മയോണൈസ് ഉണ്ടാക്കി എടുക്കാം.

ആദ്യം തന്നെ നമുക്ക് 1 ഗ്ളാസ് സൺഫ്ലവർ ഓയിൽ എടുക്കാം. ഇത് മിക്സയുടെ ജാറിലേക്ക് ഒഴിച്ച് കൊടുക്കാം. ഒലിവു ഓയിൽ, സൺഫ്ലവർ ഓയിൽ,വെജിറ്റബിൽ ഓയിൽ ഏതു വേണമെങ്കിലും ഒഴിച്ച് കൊടുക്കാം. ശേഷം അതെ അളവിൽ നമുക്ക് സാധരണ പശുവിൻ പാൽ ഒഴിച്ച് കൊടുക്കാം. ഇത് ഒഴിക്കുമ്പോൾ പാൽ പിരിയുന്ന പോലെ തോന്നും. എന്നാൽ ഇത് കാര്യമാക്കേണ്ട ആവശ്യം ഇല്ല. പിന്നെ ചേർക്കുന്നത് അൽപ്പം ഉപ്പു ആണ്. അടുത്തതായി ആവശ്യമാണെകിൽ നമുക്ക് പഞ്ചസാര ചേർത്ത് കൊടുക്കാം. പിന്നെ കുരുമുളക് പൊടി കൂടി ചേർത്ത് കൊടുക്കാം. ഇത് എല്ലാം കൂടി മിക്സിയിൽ നല്ല പോലെ അടിച്ചു എടുക്കാം. ഇത് അടിച്ചു കഴിഞ്ഞു അൽപ്പം നാരങ്ങാ നീര് ചേർത്ത് കൊടുത്തു ഒന്ന് കൂടി അടിച്ചു എടുക്കാം. ഹെൽത്തി മയോണൈസ് റെഡി.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →