വെറും 5 മിനിറ്റിൽ ചോറിനും ചപ്പാത്തിക്കും കഴിക്കാൻ പറ്റിയ നല്ല കലക്കൻ പരിപ്പ് കറി ഉണ്ടാക്കാം

വെറും 5 മിനിറ്റിൽ ചോറിനും ചപ്പാത്തിക്കും കഴിക്കാൻ പറ്റിയ നല്ല കലക്കൻ പരിപ്പ് കറി ഉണ്ടാക്കാം. ഈ പരിപ്പ് കറി ഉണ്ടാക്കാനും എളുപ്പം സൂപ്പർ ടേസ്റ്റും ആണ്.

ഇതിനായി നമ്മൾ തൂവര പരിപ്പ് ആണ് ആദ്യം തന്നെ എടുക്കുന്നത്. ഇതിലേക്ക് പച്ച മുളകും തക്കാളിയും ഉപ്പും ചേർത്ത് കൊടുക്കാം. കൂടാതെ കറിവേപ്പിലയും വെള്ളവും ചേർത്ത് കൊടുക്കാം. ഇത് 2 വിസിൽ വരുന്നത് വരെ വയ്ക്കാം. ഈ സമയം ഒരു പാനിൽ എണ്ണ ഒഴിച്ച് അതിലേക്ക് കടുക് ഇടുക. കടുക് പൊട്ടി വരുമ്പോൾ നമുക്ക് നല്ല ജീരകം ചേർത്ത് കൊടുക്കാം. ഇതും മൂത്തു വരുമ്പോൾ വറ്റൽമുളകും വെളുത്തുള്ളിയും കറിവേപ്പിലയും ചേർത്ത് കൊടുക്കാം. അതിനു ശേഷം മഞ്ഞ പൊടിയും മുളക് പൊടിയും ചേർത്ത് കൊടുക്കാം. ശേഷം ഇത് നമുക്ക് വെന്തു വന്ന പരിപ്പിലേക്ക് ചേർത്ത് കൊടുക്കാം. നല്ല രുചിക്കായി അൽപ്പം നെയ്യ് കൂടി ചേർത്ത് കൊടുക്കാം. ഇത് എല്ലാം നന്നായി മിക്സ് ചെയ്യാം. എല്ലാം കൂടി അൽപ്പം കുറുകി വരുമ്പോൾ അടുപ്പിൽ നിന്നും ഇറക്കാം.

Thanath Ruchi

Similar Posts