തനി നാടൻ മട്ടൻ കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ അപാര രുചി തന്നെ വീണ്ടും ചോദിച്ചു വാങ്ങും
തനി നാടൻ മട്ടൻ കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ അപാര രുചി തന്നെ വീണ്ടും ചോദിച്ചു വാങ്ങും. മട്ടൺ വച്ച് നമുക്ക് നാടൻ ഒരു കറി തയ്യറാക്കാം.
ഇതിനായി നമുക്ക് മട്ടൻ കഴുകി വൃത്തിയാക്കി വയ്ക്കാം. കുക്കെറിൽ മട്ടൻ വേവിക്കുകയാണ് ആദ്യം തന്നെ ചെയ്യുന്നത്. ഇതിനായി നമ്മൾ കുറച്ചു പൊടികൾ കൂടി ചേർത്ത് കൊടുക്കണം. മട്ടനിലേക്ക് വെളുത്തുള്ളി മുളക് പൊടി മഞ്ഞ പൊടി മല്ലി പൊടി ഗരം മസാല എന്നിവ ചേർത്ത് കൊടുക്കാം. ശേഷം അൽപ്പം വെള്ളം കൂടി ചേർത്ത് കൊടുക്കാം. ഇത് എല്ലാം മിക്സ് ചെയ്തു അടച്ചു വച്ച് വേവിക്കാം. മറ്റൊരു പാനിൽ എണ്ണ ഒഴിച്ച് അതിലേക്ക് നമുക്ക് വെളുത്തുള്ളി ഇഞ്ചി ചെറിയ ഉള്ളി എന്നിവ ചേർത്തു കൊടുക്കാം. പിന്നെ ചേർക്കുന്നത് സവാള ആണ്. ഇത് എല്ലാം നന്നയി മിക്സ് ചെയ്യാം. പിന്നെ നമുക്ക് മുളക് പൊടി മല്ലി പൊടി എന്നിവ ചേർത്ത് കൊടുക്കാം. എല്ലാം മിക്സ് ചെയ്തു വേവിച്ച വച്ച മട്ടൻ കൂടി ചേർത്ത് കൊടുത്താൽ കറി റെഡി.
