കൂന്തൽ അഥവാ കണവ റോസ്റ്റ് കൊതിയോടെ കഴിക്കാൻ ഇങ്ങനെ ഉണ്ടാക്കി നോക്കൂ വായിൽ വെള്ളമൂറും രുചി

കൂന്തൽ അഥവാ കണവ റോസ്റ്റ് ഉണ്ടാക്കുന്ന രീതിയാണ് ഇവിടെ പറയുന്നത്. ഇത് ഒരുപാട് പേർക്ക് ഇഷ്ടമുള്ള ഒരു റെസിപ്പി ആണ്.

ഇതു നമ്മൾ കുക്കറിലാണ് ഉണ്ടാക്കിയെടുക്കുന്നത്. അതിനാൽ എളുപ്പം ഉണ്ടാക്കാൻ കഴിയും. ആദ്യം തന്നെ നമുക്ക് കുക്കറിലേക്ക് അല്പം വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇതിലേക്ക് കടുക് പൊട്ടിച്ച് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് ഇളക്കി കൊടുക്കാം. പിന്നെ ചേർക്കുന്നത് കുറച്ച് ചെറിയ ഉള്ളിയും അല്പം സവാളയും ആണ്. ഇത് നല്ല ബ്രൗൺ കളർ ആകുന്നവരെ വഴറ്റുക. ഇതിലേക്ക് മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾപ്പൊടി തുടങ്ങിയവ ചേർത്ത് നന്നായി ഇളക്കുക. ശേഷം ഇതിലേക്ക് കൂന്തൽ ചേർത്തു കൊടുക്കാം. കറിവേപ്പിലയും ചേർത്ത് എല്ലാം നന്നായി മിക്സ് ചെയ്തു വെള്ളം ഒഴിച്ച് കുക്കർ അടച്ചു വയ്ക്കാം. വിസിൽ വന്നതിനു ശേഷം തുറക്കാം. തുറന്നതിനു ശേഷം ഇതിൽ വെള്ളം വറ്റുന്നത് വരെ ഇളക്കി കൊടുക്കാം. അങ്ങനെ വെള്ളം എല്ലാം വറ്റുമ്പോൾ ടേസ്റ്റി ആയിട്ടുള്ള കൂന്തൽ റോസ്റ്റ് റെഡി ആകുന്നതാണ്.

Thanath Ruchi

Similar Posts