വീട്ടിൽ തന്നെ തയ്യറാക്കാൻ കഴിയുന്ന ബിരിയാണി മസാലയുടെ റെസിപ്പി അറിയണോ?രുചിയും ഗുണവും ഏറെ തന്നെ
വീട്ടിൽ തന്നെ തയ്യറാക്കാൻ കഴിയുന്ന ബിരിയാണി മസാലയുടെ റെസിപ്പി അറിയണോ?രുചിയും ഗുണവും ഏറെ തന്നെ. ബിരിയാണി ഇഷ്ടമില്ലാത്തവർ ആരാ ഉള്ളത്?
എല്ലാവർക്കും ബിരിയാന്നി കഴിക്കാൻ വലിയ കൊതിയായിരിക്കും. ബിരിയാണി വളരെ എളുപ്പത്തിൽ വീട്ടിലും ഉണ്ടാക്കാൻ കഴിയും. ബിരിയാണിയുടെ മസാല ഫ്രഷ് ആകുമ്പോൾ നമുക്ക് കൂടുതൽ രുചി ലഭിക്കും. മസാല ഉണ്ടാക്കാനായി പട്ട ആണ് എടുക്കേണ്ടത്. അതു കൂടാതെ ഗ്രാമ്പുവും ഏലയ്ക്കയും എടുക്കാം. നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ കറുത്ത ഏലയ്ക്ക ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് ഉണങ്ങിയ ജാതിക്കയാണ്. കൂടാതെ കുരുമുളക് മുഴുവൻ മല്ലി പെരുംജീരകം സാ ജീരകം സാധാരണ ജീരകം എന്നിവ ചേർത്തു കൊടുക്കാം. പിന്നെ ചേർക്കുന്നതും ബേ ലീഫാണ്. ഇതെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഏറ്റവും ലോ ഫ്‌ളെയിമിൽ വെച്ചുവേണം നമുക്കത് ചൂടാക്കാൻ ആയി. ഇതൊന്ന് ചൂടായി വരുമ്പോൾ നമുക്ക് മിക്സിയുടെ ജാറിലേക്ക് മാറ്റി നന്നായി അരച്ചെടുക്കുക. അതിനുശേഷം ഒന്നു ബാലൻസ് ചെയ്യുവാനായി അല്പം മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് എല്ലാം ഒന്ന് മിക്സ് ചെയ്തു കൊടുത്താൽ കിടിലൻ ബിരിയാണി മസാല റെഡി ആകുന്നതാണ്.
