സദ്യയുടെ ഒരു പ്രധാന ആകർഷണമായ കൂട്ടുകറി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം സിമ്പിളായി ഉണ്ടാക്കാം

സദ്യയുടെ ഒരു പ്രധാന ആകർഷണമായ കൂട്ടുകറി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം സിമ്പിളായി ഉണ്ടാക്കാം. ഇതിനായി ആദ്യം തന്നെ നമുക്ക് കടല എടുത്തു വെള്ളത്തിൽ ഇടണം.

8 മണിക്കൂർ നേരം വയ്ക്കാം. ശേഷം വെള്ളം കളഞ്ഞു കുക്കറിൽ ഇട്ടു ഇതിലേക്ക് മഞ്ഞ പൊടി ഉപ്പ് തുടങ്ങിയവ ചേർത്ത് കൊടുക്കാം. മറ്റൊരു പാനിൽ ചേന കായ വെള്ളരിക്ക കറിവേപ്പില ഉപ്പു മുളക് പൊടി മഞ്ഞ പൊടി എന്നിവ ചേർത്തു കൊടുക്കാം. ഇത് വെന്തു വരട്ടെ. ശേഷം മറ്റൊരു പാനിൽ എണ്ണ ഒഴിച്ച് അതിലേക്ക് കടുക് പൊട്ടിച്ചു ഉഴുന്ന് പരിപ്പും ജീരകവും വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് കൊടുക്കാം. കൂടാതെ തേങ്ങാ ചിരകിയത് കൂടി ചേർത്ത് കൊടുക്കാം. ഇത് ബ്രൗൺ കളർ ആകുമ്പോൾ കുറച്ചു എടുത്തു മാറ്റി വയ്ക്കുക. ഈ സമയം കൊണ്ട് കഷ്ണങ്ങൾ വെന്തിട്ടുണ്ടാകും. ഇതിലേക്ക് കടലയും ശര്ക്കരയും അരച്ചു വച്ചതും കൂടി ചേർത്ത് കൊടുക്കാം. കൂടാതെ വറുത്തു വച്ച തേങ്ങ കൂടി ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം.

Thanath Ruchi

Similar Posts