നെയ്പ്പത്തിരി അഥവാ നെയ്പ്പത്തൽ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കുന്ന രീതി അറിയാമോ?വിശദമായി ഇതാ

നെയ്പ്പത്തിരി അഥവാ നെയ്പ്പത്തൽ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കുന്ന രീതി അറിയാമോ?വിശദമായി ഇതാ. പച്ചരി ആണ് ഇതിലേക്ക് ഉപയോഗിക്കുന്നത്.

ആദ്യം തന്നെ പച്ചരി എടുത്തു കുതിർക്കാൻ വയ്ക്കുക. ഇത് അൽപ സമയം വയ്‌ക്കേണ്ടതാണ്. അതിനു ശേഷം നമുക്ക് ഈ ഒരു അരി വെള്ളം കളഞ്ഞു മിക്സിയുടെ ജാറില്ലേക്ക് ഇടാം. പിന്നെ വേണ്ടത് തേങ്ങാ ചിരകിയത് ആണ്. പിന്നെ ചെറിയ കഷ്ണം സവാള ചേർത്ത് കൊടുക്കാം. പെരുംജീരകം ആണ് അടുത്തതായി ചേർക്കേണ്ടത്. കൂടാതെ ഉപ്പും വെള്ളവും ചേർത്ത് അരച്ചു എടുക്കാം. ഇത് നമുക്ക് മാറ്റി വയ്ക്കാം. ഇതിനു ശേഷം നമുക്ക് അരിപൊടി എടുക്കാം. ഒറട്ടി എല്ലാം ഉണ്ടയാകാൻ ഉപയോഗിക്കുന്ന പൊടി എടുക്കാം. ഇത് അരച്ച് വച്ചതിലേക്ക് മിക്സ് ചെയ്തു കൊടുക്കാം. ശേഷം എണ്ണ ചൂടാക്കാൻ ആയി വയ്ക്കാം. ഇതിലേക്ക് ഈ ഒരു മിശ്രിതം കൈ വച്ച് ജസ്റ്റ് ഒന്ന് പരത്തി ഇട്ടു കൊടുക്കാം. വേവുമ്പോൾ ഇത് വറുത്തു കോരി എടുക്കാം. അങ്ങനെ നെയ്പ്പത്തിരി അഥവാ നെയ്പ്പത്തൽ റെഡി.

Thanath Ruchi

Similar Posts