ഹെൽത്തിയും ടേസ്റ്റിയും ആയിട്ടുള്ള കൂവ പാനീയം ഉണ്ടാക്കാം ഐസ്ക്രീം തോറ്റു പോകും അത്രക്കും രുചി
ഹെൽത്തിയും ടേസ്റ്റിയും ആയിട്ടുള്ള കൂവ പാനീയം ഉണ്ടാക്കാം ഐസ്ക്രീം തോറ്റു പോകും അത്രക്കും രുചി. കൂവ വച്ച് തയ്യാറാക്കാൻ കഴിയുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പാനീയമാണ് ഇന്നു ഇവിടെ പറയുന്നത്.
നമ്മൾ ആദ്യം കൂവ പൊടിയാണ് എടുക്കുന്നത്. അതിനു ശേഷം ഇത് വെള്ളത്തിലിട്ടു ഒന്ന് അലിയിച്ചെടുക്കണം. അതിനു ശേഷം ഇതൊന്നു അരിച്ചെടുത്തു വയ്ക്കുക. അങ്ങനെ കിട്ടിയ മിശ്രിതം നമുക്ക് പാനിൽ ചൂടാക്കാൻ വയ്ക്കുക. ഇതൊന്നു കുറികി നല്ല കട്ടിയായി വരുന്നതാണ്. ശേഷം നമുക്ക് മിക്സിയുടെ ജാർ ഇലേക്ക് ഫ്രോസൺ പാൽ ചേർത്തു കൊടുക്കാം. അതിലേക്ക് ഈ ഒരു കൂ മിക്സ് ചേർത്തു കൊടുക്കാം. കൂടാതെ തേനും ഒരു ഏലക്കയും ചേർത്ത് കൊടുത്തത് നന്നായി അടിച്ചെടുക്കുക.
ശേഷം നമുക്ക് ഗ്ലാസുകളിലേക്ക് സേർവ് ചെയ്യാം. വളരെ ടെസ്റ്റിയും വളരെ ഹെൽത്തിയുമായിട്ടുള്ള ഈ ഒരു പാനീയം കുട്ടികൾക്ക് കൊടുക്കുന്നത് പോലും വളരെ നല്ലതാണ്. എല്ലാവരും ഇത് വീട്ടിൽ ഒന്ന് ഉണ്ടാക്കി നോക്കണേ. എല്ലാവർക്കും ഇഷ്ടപ്പെടും തീർച്ച.
