ഇനി വൈകുന്നേരങ്ങളിൽ തട്ടുകട സ്റ്റൈൽ കായ ബജ്ജി ആയാലോ?വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം
ഇനി വൈകുന്നേരങ്ങളിൽ തട്ടുകട സ്റ്റൈൽ കായ ബജ്ജി ആയാലോ?വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം. തട്ടുകടയിലെ ബജ്ജികൾ പൊതുവേ നമുക്കെല്ലാവർക്കും കഴിക്കാൻ വളരെ ഇഷ്ടമാണ്.
ഇവിടെ പറയുന്നത് കായ ബജി തയ്യാറാക്കുന്ന രീതി ആണ്. ഇതിനായി ചെറിയൊരു കായ നിങ്ങൾ എടുക്കണം. അതിനു ശേഷം വളരെ ഇതു ഒരേ കനത്തിൽ ലഭിക്കുവാനായി സ്ലൈസ് ചെയ്തു എടുക്കുകയാണ് ചെയ്യേണ്ടത്. അതിനു ശേഷം നമുക്ക് ഇതിന്റ ബാറ്റർ തയ്യാറാക്കാം. അതു തന്നെ കടലമാവ് ഇട്ടു കൊടുക്കാം. അതിനു ശേഷം അരിപ്പൊടി ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് മഞ്ഞപ്പൊടി മുളകുപൊടി ഉപ്പ് തുടങ്ങിയവയാണ്. കായപ്പൊടി കൂടി ചേർത്തു കൊടുക്കാം. ഇതെല്ലാം കൂടി നന്നായി ഒന്ന് മിക്സ് ചെയ്തു കൊടുക്കാം. അല്പം വെള്ളവും ചേർത്ത് ഇതിന്റ പരുവം ആക്കുക. കായ ഇതിലേക്ക് മുക്കി തിളച്ച എണ്ണയിലേക്ക് കോരിയിട്ടു കൊടുത്തു രണ്ട് സൈഡും തിരിച്ചെടുത്തു വറുത്തെടുത്താൽ കായബജി റെഡി ആകുന്നതാണ്. നിങ്ങൾക്കിത് ചടിനിയുടെ കൂടെയോ മുളക് ചമ്മന്തിയുടെ കൂടെ ഒക്കെ തന്നെ കഴിക്കാവുന്നതാണ്.
