ഒരു തവണ ക്യാരറ്റ് മെഴുക്കുപുരട്ടി ഇങ്ങനെ ഉണ്ടാക്കി നോക്കൂ ഉറപ്പായും വീണ്ടും വീണ്ടും ഉണ്ടാക്കും

ക്യാരറ്റ് കൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന ഒരു മെഴുക്കുപുരട്ടി ആണ് ഇന്ന് ഇവിടെ ഉണ്ടാക്കാനായി പോകുന്നത്. കാരറ്റ് മെഴുക്കുപുരട്ടി സാധാരണ എന്നും ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായാണ് ഉണ്ടാക്കുന്നത്.

ആദ്യം തന്നെ കടുക് വറക്കുക. കടുക് പൊട്ടി കഴിയുമ്പോൾ ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാളയും ചെറുതായി അരിഞ്ഞ ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇതിനു ശേഷം നമുക്ക് പൊടികൾ ചേർത്തു കൊടുക്കാം. ഇവിടെ ചേർക്കുന്നത് മഞ്ഞപ്പൊടിയും ഇറച്ചി മസാലയും ആണ്. ഇതെല്ലാം ചേർക്കുമ്പോൾ നമ്മൾ മീഡിയം ഫ്ലെയ്മിൽ നിന്നും ലോ ഫ്ലെയ്മിലേക്ക് മാറ്റി വയക്കാം. പൊടികൾ കരിഞ്ഞു പോകാതിരിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. അതിനു ശേഷം നമുക്ക് നീളത്തിൽ അരിഞ്ഞ് വെച്ചിരിക്കുന്ന ക്യാരറ്റ് ഇട്ടു കൊടുക്കാം. ഇതെല്ലാം വഴറ്റിയതിനു ശേഷം അടച്ചു വച്ച് വേവിയ്ക്കാം. വെന്തു വരുമ്പോൾ തുറന്നു വച്ചു നമുക്ക് അല്പം കുരുമുളകുപൊടിയും ചേർത്ത് കറിവേപ്പിലയും ചേർത്ത് മിക്സ് ചെയ്ത് കൊടുക്കാം. അങ്ങനെ ചോറിന്റെ കൂടെ കിടിലൻ ക്യാരറ്റ് മെഴുക്കുപെരട്ടി റെഡി.

Thanath Ruchi

Similar Posts