ബ്രേക്ക് ഫാസ്റ്റിന് ഒരു മിക്സഡ് പൊട്ടറ്റോ കറി ആയാലോ?സൂപ്പർ സൈഡ് ഡിഷ് ഉണ്ടാക്കാനും എളുപ്പം

ബ്രേക്ക് ഫാസ്റ്റിന് ഒരു മിക്സഡ് പൊട്ടറ്റോ കറി ആയാലോ?സൂപ്പർ സൈഡ് ഡിഷ് ഉണ്ടാക്കാനും എളുപ്പം. ഇതിനായി ആദ്യം തന്നെ നമുക്ക് പാനിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കാം.

അതിലേക്ക് പട്ട ഗ്രംബു ഏലയ്ക്ക എന്നിവ ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് സവാള ആളാണ്. ബ്രൗൺ നിറം ആകുമ്പോൾ ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് തക്കാളി ആണ്. ഇത് നന്നായി മിക്സ് ചെയ്തു വരുമ്പോൾ നമുക്ക് മുളക് പൊടിയും മല്ലി പൊടിയും ഗരം മസാലയും ചേർത്ത് കൊടുക്കാം. ഇത് എല്ലാം നന്നായി മിക്സ് ചെയ്തു വരട്ടെ. ശേഷം ചൂട് വെള്ളം ഒഴിച്ച് ഒന്ന് തിള വരുമ്പോൾ ഉരുളക്കിഴങ്ങു ബീൻസ് നീളത്തിൽ അരിഞ്ഞത് ക്യാരറ്റ് ഗ്രീൻ പീസ് എന്നിവ ചേർത്ത് കൊടുക്കാം. കൂടാതെ ക്യാപ്സിക്കം കൂടി ചേർത്ത് കൊടുക്കാം. ഇനി കുറച്ചു സമയം അടച്ചു വച്ച് വേവിക്കാം. കുറുകി വരുമ്പോൾ ഇത് വെന്തു വരുന്നതാണ്. അങ്ങനെ ടേസ്റ്റി മിക്സഡ് പൊട്ടറ്റോ കറി റെഡി.

Thanath Ruchi

Similar Posts