റെസ്റ്റോറന്റ് സ്റ്റൈൽ ഈസി പെർഫെക്റ്റ് ബട്ടർ ചിക്കൻ ചപ്പാത്തിക്കും പൊറോട്ടക്കും ഉഗ്രൻ കോമ്പിനേഷൻ

റെസ്റ്റോറന്റ് സ്റ്റൈൽ ഈസി പെർഫെക്റ്റ് ബട്ടർ ചിക്കൻ ചപ്പാത്തിക്കും പൊറോട്ടക്കും ഉഗ്രൻ കോമ്പിനേഷൻ. ഇതിനായി ആദ്യം തന്നെ ചിക്കൻ എടുക്കുക. ഇതിലേക്കു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.

പിന്നെ കശ്‍മീരി മുളക് പൊടി ചേർക്കുക. നാരങ്ങാ നീരും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു വയ്ക്കുക. ചൂടായ പാനിലേക്ക് ബട്ടർ ചേർത്ത് കൊടുക്കുക. ഈ ചിക്കൻ ഫ്രൈ ചെയ്തു എടുക്കാം. പിന്നെ വീണ്ടും പാനിലേക്ക് ബട്ടർ ചേർത്ത് സവാള ചേർത്ത് കൊടുക്കുക. പിന്നെ പച്ചമുളക് ചേർത്ത് കൊടുക്കാം. അത് കഴിഞ്ഞു കശുവണ്ടി ചേർത്ത് കൊടുക്കാം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കാം. മിക്സ് ചെയ്യുക. ശേഷം തക്കാളി ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് മുളക് പൊടിയും ഗരം മസാലയും ആണ്. ചൂടുവെള്ളം ഒഴിച്ച് വിനാഗിരിയും ഉപ്പും ചേർത്ത് ഇളക്കാം. വേവിച്ചതിനു ശേഷം തണുക്കാൻ വയ്ക്കാം. ശേഷം അംല പോലെ അരച്ച് എടുക്കാം. ഇത് പാനിൽ ഒഴിച്ച് ചിക്കെനും ഫ്രഷ് ക്രീമും ബട്ടറും ചേർത്ത് ബട്ടർ ചിക്കൻ റെഡി ആക്കാം.

Thanath Ruchi

Similar Posts