വെറും 5 മിനിറ്റ് കൊണ്ട് ദോശ മാവു വച്ച് എളുപ്പത്തിൽ തേൻ മിട്ടായി ഉണ്ടാക്കാം അത്രയും രുചിയിൽ
വെറും 5 മിനിറ്റ് കൊണ്ട് ദോശ മാവു വച്ച് എളുപ്പത്തിൽ തേൻ മിട്ടായി ഉണ്ടാക്കാം അത്രയും രുചിയിൽ. വളരെ എളുപ്പത്തിൽ ഇത് ഉണ്ടാക്കാം.
ഇതിനായി നമ്മൾ ദോശ ബാറ്റർ ആദ്യം തയ്യാറാക്കണം. സാധാരണ നമ്മൾ ദോശയ്ക്ക് അരക്കുന്നതു പോലെ ഉണ്ടാക്കിയാൽ മതിയാകും. അതിനു ശേഷം അതിലേക്ക് ഓറഞ്ച് കളർ ചേർക്കാം. നിറം ലഭിക്കുന്നതിനു വേണ്ടിയാണ് ചെയ്യുന്നത്. ഇത് വേണമെന്നില്ല. അതിനുശേഷം നിങ്ങൾ ബേക്കിങ് സോഡ ചേർത്ത് കൊടുക്കേണ്ടതാണ്. പിന്നെ ചേർക്കുന്നതു ഉപ്പ് ആണ്. ഇതെല്ലാം കൂടെ നന്നായി മിക്സ് ചെയ്യുക. പിന്നീട് എണ്ണ ചൂടാക്കാൻ വയ്ക്കുക. ചൂടാകുമ്പോൾ ഈ ഒരു മിശ്രിതം നിങ്ങൾ എണ്ണയിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്. ചെറിയ ബോൾ രൂപത്തിലാണ് ഒഴിച്ച് കൊടുക്കുന്നത്. എല്ലാം തന്നെ നല്ല രീതിയിൽ പൊങ്ങി വരുന്നതാണ്. അങ്ങനെ ഇതു വറുത്തു കോരുക. അതിനുശേഷം നിങ്ങൾ പഞ്ചസാരപ്പാനി തയ്യാറാക്കേണ്ടതാണ്. പഞ്ചസാരയിലേക്ക് വെള്ളമൊഴിച്ചു നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് ഈയൊരു
വറുത്തെടുത്ത ബോൾസ് ഇട്ടു കൊടുക്കാവുന്നതാണ്. അങ്ങനെ തണുക്കുമ്പോൾ നിങ്ങൾക്ക് രുചികരമായ തേൻമിട്ടായി ലഭിക്കുന്നതാണ്.
