കപ്പ ഉലർത്തിയത് ഉണ്ടാക്കിയിട്ടുണ്ടോ?അസാധ്യ രുചിയാണ് ഒരു തവണ എങ്കിലും ട്രൈ ചെയ്തു നോക്കൂ
കപ്പ ഉലർത്തിയത് ഉണ്ടാക്കിയിട്ടുണ്ടോ?അസാധ്യ രുചിയാണ് ഒരു തവണ എങ്കിലും ട്രൈ ചെയ്തു നോക്കൂ. ഇതിനായി ആദ്യം തന്നെ നമ്മൾ കപ്പ വേവിക്കണം.
നല്ല വേവുള്ള കപ്പ എടുക്കുന്നതാണ് നല്ലതു. മാത്രല്ല ഇത് കൊത്തിയിട്ടു ആണ് അരിഞ്ഞു എടുക്കേണ്ടത്. ഇതിനായി നിങ്ങൾ ഒരു പാത്രത്തിൽ വെള്ളം വച്ചതിനു ശേഷം അതിലേക്ക് കപ്പ അരിഞ്ഞിട്ട് വേവിക്കാൻ വയ്ക്കാം. ഉപ്പു കൂടി ചേർത്ത് വേണം വേവിക്കാൻ. അത് വെന്തു വരുന്ന സമയം കൊണ്ട് നമുക്ക് പെട്ടെന്ന് അരപ്പ് തയ്യാറാക്കാം. വറ്റൽ മുളക് ചെറിയ ഉള്ളി കറിവേപ്പില തുടങ്ങിയവ മിക്സിയുടെ ജാറിൽ ഇട്ട് അരച്ച് എടുക്കാവുന്നതാണ്. കപ്പ വെന്തു കഴിയുമ്പോൾ വെള്ളം ഊറ്റിയതിനു ശേഷം പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് വറ്റൽ മുളക് ചേർത്തതിനു ശേഷം അരച്ചു വച്ച കാലം മിശ്രിതം ചേർത്തു കൊടുക്കാം. അതിനു ശേഷം ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്തു കൊടുക്കാം. അവസാനം കറിവേപ്പിലയും വേവിച്ചു വച്ചിരിക്കുന്ന കപ്പയും കൂടി ചേർത്തു കൊടുത്താൽ വളരെ ടേസ്റ്റുള്ള കപ്പ ഉലർത്തിയത് റെഡിയാകുന്നതാണ്.
