ഹെൽത്തി ആയിട്ടുള്ള ഒരു ബ്രെക് ഫാസ്റ്റ് സ്മൂത്തി തയ്യാറാക്കിയാലോ?ഓട്സ് സ്മൂത്തി ഇനി ഞൊടിയിടയിൽ
ബ്രേക്ക്ഫാസ്റ്റ് ആയി നമുക്ക് ഹെൽത്തി ആയിട്ടുള്ള ഒരു സ്മൂത്തി തയ്യാർ ആക്കുന്ന രീതിയാണ് പറയുന്നത്. സാധാരണ നമ്മൾ ദോശ അപ്പം തുടങ്ങിയവയാണ് കഴിക്കുന്ന രീതി ആണുള്ളത്.
എന്നാൽ ഹെൽത്തി ആയിട്ടുള്ള സ്മൂത്തി തയ്യാറാക്കുന്ന രീതിയാണ് ഇവിടെ പറയുന്നത്. അത് കുടിച്ചാൽ തന്നെ നമ്മുടെ വയർ നിറയും വിശപ്പ് മാറുകയും അതോടൊപ്പം തന്നെ ആരോഗ്യത്തോടെയിരിക്കാൻ സാധിക്കുന്നു. ഇതിനായി ആദ്യം തന്നെ ഓട്സ് വെള്ളത്തിൽ കുതിർത്തു വയ്ക്കുക. അതിനു ശേഷം ജാറിലേക്ക് വെള്ളം ഒഴിച്ച് ഓട്സ് ഇട്ടു കൊടുക്കുക. പിന്നീട് കശുവണ്ടി ചേർത്തു കൊടുക്കാം. ഡേറ്റ്സ് ചേർത്തു കൊടുക്കാവുന്നതാണ്. ചെറിയ പഴം ചേർത്തു കൊടുക്കാം. പിന്നെ ചേർക്കുന്നത് പട്ടയാണ്. അടുത്തത് ഹെൽത്തി ആയിട്ടുള്ള ചീയ സീഡ് അല്ലെങ്കിൽ ഫ്ലാക്സ് സീഡ് നിങ്ങൾക്ക് ചേർക്കാവുന്നതാണ്. അതിനു ശേഷം യോഗർട്ട് ചേർത്തു കൊടുക്കാം. വെള്ളവും തേനും ചേർത്ത് നല്ല രീതിയിൽ അടിച്ചു കൊടുക്കാം. ഈ ഒരു സ്മൂത്തി ഗ്ലാസ് കുടിച്ചാൽ തന്നെ നിങ്ങൾക്ക് നല്ല ഒരു എനർജി ലഭിക്കുന്നതാണ്.
