ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ ഒരു ഉഗ്രൻ മെഴുക്കുപെരട്ടി ടേസ്റ്റി വെണ്ടയ്ക്ക മെഴുക്കുപെരട്ടി

ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ ഒരു ഉഗ്രൻ മെഴുക്കുപെരട്ടി ആണ് ഇവിടെ പറയാൻ പോകുന്നത്. വെണ്ടയ്ക്ക മെഴുക്കുപെരട്ടി ആണ് ഉണ്ടാക്കുന്നത്.

വളരെ എളുപ്പത്തിൽ ഇത് ഉണ്ടാക്കി എടുക്കാം. മാത്രമല്ല വളരെ കുറച്ചു ചേരുവകൾ ഇതിലേക്ക് ആവശ്യം വരികയുള്ളു. ആദ്യം തന്നെ വെണ്ടയ്ക്ക എടുക്കുക. വെണ്ടയ്ക്ക തിരഞ്ഞെടുക്കുമ്പോൾ മൂത്തത് തിരഞ്ഞെടുക്കാതിരിക്കാൻ പ്രതേകം ശ്രദ്ധിക്കണം. അത് നമ്മൾ വെണ്ടയ്ക്ക വാങ്ങാൻ പോകുമ്പോൾ തന്നെ അടിയിലെ ഞെട്ടി പെട്ടെന്നു ഒടിഞ്ഞു പോരുന്നുണ്ടനെകിൽ വെണ്ടയ്ക്ക ഇളയത് ആണെന്നു മനസിലാക്കാം. അങ്ങനെ തിരഞ്ഞെടുക്കുക. ശേഷം ചെറുതായി വട്ടത്തിൽ അരിയുക. പാനിൽ എണ്ണ ഒഴിച്ച് അതിലേക്ക് ചെറിയ ഉള്ളിയും കറിവേപ്പിലയും ചേർക്കുക. ഇത് ഒന്ന് വഴണ്ട് വരുമ്പോൾ ചില്ലി ഫ്ളക്സ് ഇട്ടു കൊടുക്കുക. ഇതും നന്നായി മിക്സ് ചെയ്യുക. അതിനു ശേഷം അരിഞ്ഞു വച്ച വെണ്ടയ്ക്ക ചേർത്ത് കൊടുക്കാം. അങ്ങനെ വെണ്ടയ്ക്ക നന്നായി വഴണ്ട് വരുമ്പോൾ ഉപ്പു കൂടി ചേർത്ത് കൊടുക്കാം. വളരെ ടേസ്റ്റി ആയിട്ടുള്ള വെണ്ടയ്ക്ക മെഴുക്കുപെരട്ടി റെഡി ആയി.

Thanath Ruchi

Similar Posts