വറുത്തരച്ച കോഴിക്കറി കഴിച്ചിട്ടുണ്ടോ?ഇങ്ങനെ ഒന്ന് വച്ച് നോക്കൂ വളരെ എളുപ്പം തന്നെ ഉണ്ടാക്കാം
ചിക്കൻ നമ്മൾ പല രീതിയിൽ ഉണ്ടാക്കാറുണ്ട്. ഇന്ന് ഇവിടെ പറയുന്നത് വറുത്തരച്ച കോഴിക്കറി ആണ്. ഇതിന് വലിയ രുചി തന്നെയാണ്.
ഇതിനായി ആദ്യം തന്നെ പാനിൽ ഗ്രാമ്പൂ ഏലയ്ക്കാ പട്ട ചേർത്തിളക്കുക. അതിനു ശേഷം തേങ്ങ ചിരകിയത് ഇളക്കി കൊടുക്കുക. ബ്രൗൺ നിറമാകുന്നതു വരെ ഇളക്കി കൊടുക്കാവുന്നതാണ്. ഇതിലേക്ക് കറിവേപ്പില കൂടി ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്യുക. അതിനു ശേഷം മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾപ്പൊടി തുടങ്ങിയവ ചേർത്ത് ചെയ്യാവുന്നതാണ്. അതിനു ശേഷം ഇതിലേക്ക് വെളിച്ചെണ്ണ ചേർത്തു കൊടുക്കാം. ഇതെല്ലാം നന്നായി റോസ്റ്റ് ആയി വരുമ്പോൾ മാറ്റി വെച്ച് മിക്സിയുടെ ജാറി ലേക്ക് തണുത്തതിനു ശേഷം വെള്ളം ചേർത്ത് അരച്ചു കൊടുക്കാവുന്നതാണ്. അതിനു ശേഷം പാനിലേക്ക് സവാള വെളുത്തുള്ളി ഇഞ്ചി പച്ചമുളക് തുടങ്ങിയവ കൊടുക്കാവുന്നതാണ്. അതിനു ശേഷം തക്കാളി ചേർത്ത് കൊടുക്കുക. ശേഷം അരച്ച് വച്ച തേങ്ങ മിശ്രിതം ചേർത്തു കൊടുത്തു മിക്സ് ചെയ്യുക. വെള്ളം ഒഴിച്ച് ചിക്കൻ കൂടി ഇട്ട് മൂടി വയ്ക്കാം. അങ്ങനെ വറുത്തരച്ച ചിക്കൻ കറി റെഡി ആക്കുന്നതാണ്.
