കാറിയ വെളിച്ചെണ്ണ ഇപ്പോൾ വീട്ടിൽ ഉണ്ടോ?എങ്ങനെ ശരിയാക്കിയെടുക്കാം എന്ന് വിശദമായി നോക്കാം
നമ്മൾ മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭവമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ ഉപയോഗിക്കാത്ത കറികൾ ഉണ്ടാവില്ല. നമ്മുടെ നാടൻ രുചി ലഭിക്കണമെങ്കിൽ ഇത് കൂടിയേ തീരൂ. ഇത് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് അത് പെട്ടെന്ന് കാറിപ്പോയി എന്നുള്ളത്.
ഇങ്ങനെ കാറി പോകുമ്പോൾ കാറ മണം തന്നെ ഉണ്ടാകുന്നു. ഇങ്ങനെ എണ്ണ വീട്ടിൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരു വഴിയാണ് പറയുന്നത്. ഇതിനായി 2 കപ്പ് തേങ്ങ അരച്ചത് എടുക്കണം. നന്നായി പിഴിഞ്ഞ് തേങ്ങാപ്പാൽ മാറ്റി വയ്ക്കുക. ചീനച്ചട്ടിയിൽ ഒഴിച്ച് അതിലേക്ക് നമ്മൾ അരച്ചു വച്ച തേങ്ങാ പതഞ്ഞു പൊങ്ങി ചണ്ടി മാത്രമായി വരുമ്പോൾ ഇത് അരിച്ച് മറ്റൊരു പാത്രത്തിലേക്ക് സൂക്ഷിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ കരട് മുഴുവൻ താഴേക്ക് പോകുന്നതായി കാണാം.താഴ്ന്നു പോകുന്ന കരട് മറ്റൊരു പാത്രത്തിൽ സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. അതു പോലെ എണ്ണ കുറച്ചുനാൾ കേടാകാതിരിക്കാൻ കരയാമ്പൂ കുരുമുളക് ഉപ്പ് എന്നിവ സൂക്ഷിക്കുന്നത് നല്ലതാണ്. ഇതിനെ കുറിച്ചുള്ള അറിവുകൾ എല്ലാം നിങ്ങൾക്ക് വീഡിയോയിൽ വിശദമായി പറഞ്ഞു തരുന്നതാണ്.
