ചോറിന്റ കൂടെ കഴിക്കാൻ പറ്റിയ ഒരു അടിപൊളി ബീൻസ് – ക്യാരറ്റ് തോരൻ എളുപ്പം തന്നെ തയ്യാറാക്കാം

ചോറിന്റ കൂടെ കഴിക്കാൻ പറ്റിയ ഒരു അടിപൊളി ബീൻസ് – ക്യാരറ്റ് തോരൻ എളുപ്പം തന്നെ തയ്യാറാക്കാം. ഒരു പച്ചക്കറി മാത്രം ഉപയോഗിക്കാതെ രണ്ട് പച്ചക്കറി ഉപയോഗിക്കുമ്പോൾ രണ്ട് പച്ചക്കറിയുടെയും ഗുണം നമുക്ക് ലഭിക്കുകയും മാത്രമല്ല രണ്ടിന്റയും സ്വാദു നമുക്ക് അനുഭവിക്കാൻ കഴിയുന്നു.

ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതാണ്. ആദ്യം തന്നെ എണ്ണ ഒഴിച്ച് അതിലേക്ക് കടുക് പൊട്ടിക്കുക. പൊട്ടി വരുമ്പോൾ വറ്റൽമുളക് ചേർത്തു കൊടുക്കാവുന്നതാണ്. ഇതിനു പിന്നാലെ ചെറിയ ഉള്ളിയും കറിവേപ്പിലയും ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് ചെറുതായി അരിഞ്ഞ ബീൻസ് ക്യാരറ്റ് നാളികേരവും ആണ്. ഇതെല്ലാം ഒന്നു മിക്സ് ചെയ്തു വെക്കുക. ഇതിലേക്ക് അല്പം മഞ്ഞപ്പൊടി ചേർത്തു കൊടുക്കണം. പിന്നെ ഉപ്പും അല്പം വെള്ളവും കൂടി ചേർത്ത് കൊടുത്തു അടച്ചു വെക്കാം. മൂന്നാലു മിനിറ്റിനുള്ളിൽ തന്നെ ഇത് കുക്ക് ചെയ്ത് വരുന്നതാണ്. അങ്ങനെ എളുപ്പത്തിൽ തോരൻ റെഡി. ഏതൊരു തോരനും നിങ്ങൾക്ക് ഈ രീതിയിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതാണ്.

Thanath Ruchi

Similar Posts