നാരങ്ങാ ചോറ് വീട്ടിൽ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ?വളരെ എളുപ്പത്തിൽ ഇത് ഉണ്ടാക്കി എടുക്കാം

നാരങ്ങാ ചോറ് വീട്ടിൽ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ?വളരെ എളുപ്പത്തിൽ ഇത് ഉണ്ടാക്കി എടുക്കാം. സൗത്ത് ഇന്ത്യയിൽ ഇത് വളരെ പ്രചാരം നേടിയ ഒരു റൈസ് ആണ്.

എന്നും ചോറ് കഴിച്ചു മടുത്തവർക്ക് ഇത് ഒന്ന് ട്രൈ ചെയ്തു നോക്കാവുന്നതാണ്. ഇതിനായി ആദ്യം തന്നെ അരി വേവിക്കുവാൻ വയ്ക്കാം. ഇവിടെ ബസ്മതി അരി ആണ് എടുത്തിരിക്കുന്നത്. പിന്നെ പാനിലേക്ക് എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ശേഷം ഉഴുന്നും പരിപ്പും കടല പരിപ്പും കപ്പലണ്ടിയും ചേർത്ത് കൊടുത്തു ഇളക്കാം. അതിനു ശേഷം വറ്റൽ മുളക് ചേർത്ത് കൊടുക്കാം. പിന്നെ ഇഞ്ചിയും പച്ചമുളകും ചേർത്ത് ഒന്ന് ഇളക്കി കൊടുക്കാം. ഇത് എല്ലാം മിക്സ് ചെയ്തു വരുമ്പോൾ മഞ്ഞ പൊടി കായ പൊടി ഉപ്പ് എന്നിവ ചേർത്ത് കൊടുത്തു ഇളക്കാം. അതിനു ശേഷം നമുക്ക് നാരങ്ങാ നീരു ചേർത്ത് കൊടുക്കാം. അവസാനം വേവിച്ച വച്ച ചോറ് കൂടി ചേർത്ത് കൊടുത്തു നന്നായി തന്നെ മിക്സ് ചെയ്തു കൊടുക്കാം. അങ്ങനെ നാരങ്ങാ ചോറ് റെഡി.

Thanath Ruchi

Similar Posts