1 കപ്പ് പാലും 2 സ്പൂൺ മൈദയും വീട്ടിലുണ്ടോ? എങ്കിൽ രുചിയൂറും caramel milk പുഡ്ഡിംഗ് തയ്യറാക്കാം
വീട്ടിൽ ഒരു കപ്പ് പാലും മൈദയും ഉണ്ടോ? എങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കാം രുചികരമായ പുഡ്ഡിംഗ്. ഇതിനായി നമ്മൾ ആദ്യം ഒരു പാനിലേക്ക് ബട്ടർ ചേർത്തതിനു ശേഷം മൈദ ഇട്ട് ഒന്ന് ഇളക്കി കൊടുക്കുക.
ശേഷം പാൽ ഒരു കപ്പ് ഇതിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ്. ഇതൊന്നു കുറുകി വരുമ്പോൾ പഞ്ചസാര ചേർത്തു കൊടുക്കാം. ശേഷം ഇത് നല്ല പോലെ ഇളക്കുക. പിന്നെ പാത്രത്തിൽ സെറ്റ് ചെയ്തു വയ്ക്കാവുന്നതാണ്. രണ്ടാമത്തെ ലെയറിനായി നമ്മൾ കോൺഫ്ലോർ എടുത്ത് അതിലേക്ക് വെള്ളം ചേർത്ത് കൊടുക്കാവുന്നതാണ്. കോൺഫ്ലോർ ഇല്ലെങ്കിൽ മൈദാ തന്നെ ഉപയോഗിക്കാം. അതിനു ശേഷം പാനിലേക്ക് പഞ്ചസാര ചേർത്ത് അൽപം വെള്ളവും ചേർത്ത് ബ്രൗൺ കളർ ആകുമ്പോൾ തന്നെ നേരത്തെ തയ്യാറാക്കിവെച്ച കോൺഫ്ലോർ മിക്സ് ചെയ്തു കൊടുക്കാം. നമുക്ക് തീ ഓഫ് ചെയ്യാം. പിന്നീട് സെറ്റ് ചെയ്യാൻ വെച്ചിരിക്കുന്നതിന്റ മുകളിലേക്ക് ഒഴിച്ചു കൊടുക്കണം. മൂന്നാല് മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് പുറത്തെടുക്കുമ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു മില്ക് പുഡിങ് തന്നെ തയ്യാറാകുന്നതാണ്.
