ഇന്ന് ചോറിനൊപ്പം ഒരു നാടൻ പുളിങ്കറി ആയാലോ?വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാം ഈ സിംപിൾ കറി

ഇന്ന് ചോറിനൊപ്പം ഒരു നാടൻ പുളിങ്കറി ആയാലോ?വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാം ഈ സിംപിൾ കറി. എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും.

ഇതിനായി നമ്മൾ ആദ്യം തന്നെ കഷ്ണങ്ങൾ എടുക്കണം. ക്യാരറ്റ് , വെള്ളരിക്ക, മുരിങ്ങക്ക, മത്തങ്ങാ, അമരക്കാ എന്നിവ നിങ്ങള്ക്ക് എടുക്കാം. ഇത് ഒരു ചട്ടിയിൽ മഞ്ഞ പൊടിയും ഉപ്പും ഇട്ടു വെള്ളം ഒഴിച്ച് അടച്ചു വച്ച് വേവിക്കാൻ വയ്ക്കാം. ശേഷം തേങ്ങാ അരച്ച് കൊടുക്കാം. പിന്നെ പച്ചരിയും വറ്റൽമുളകും കറിവേപ്പിലയും ഉലുവയും മുഴുവൻ മല്ലിയും കൂടി വറുത്തു എടുക്കാം. ചൂടറിയതിനു ശേഷം മുളക് പൊടി കൂടി ചേർത്ത് ഇത് മിക്സിയിൽ വറുത്തു എടുക്കാം. കൂടെ പുളി കുതിരുവാൻ ആയി വയ്ക്കുകയും വേണം. ഈ സമയം കൊണ്ട് കഷണങ്ങൾ വെന്തു കാണും. ഇതിലേക്ക് പുളി വെള്ളം ഒഴിച്ച് കൊടുക്കാം. കൂടാതെ തേങ്ങാ അരച്ചത് ചേർത്ത് കൊടുക്കാം. പിന്നെ മധുരത്തിനായി ശർക്കര ചേർത്ത് കൊടുക്കാം. അവസാനം കടുകും വറ്റൽമുളകും കറിവേപ്പിലയും ഉലുവ പൊടിയും കൂടി താളിച്ചു ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം.

Thanath Ruchi

Similar Posts