കോട്ടയം സ്റ്റൈൽ മീൻ കറി എളുപ്പത്തിൽ ഉണ്ടാക്കാം മീൻ ഇഷ്ടമുള്ളവർക്ക് ഇത് പ്രിയപ്പെട്ട വിഭവം

കോട്ടയം സ്റ്റൈൽ മീൻ കറി എളുപ്പത്തിൽ ഉണ്ടാക്കാം മീൻ ഇഷ്ടമുള്ളവർക്ക് ഇത് പ്രിയപ്പെട്ട വിഭവം. തേങ്ങ ചേർത്തും തേങ്ങ ചേർക്കാത്ത മീൻ കറികൾ ഉണ്ട്.

ഇതിൽ തന്നെ വളരെ പ്രസിദ്ധമാണ് കോട്ടയം സ്റ്റൈൽ മീൻ കറി. ഇതിനായി ഇവിടെ ചൂര മീൻ ആണ് എടുത്തിരിക്കുന്നത്. ഒരു കിലോ വരുന്ന ചൂരമീൻ ആണുള്ളത്. ചട്ടിയിലേക്ക് എണ്ണ ചൂടാക്കാൻ വയ്ക്കുക. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് കടുക് ചേർത്ത് കൊടുക്കാവുന്നതാണ്. അതിനുശേഷം ഉലുവയും ചേർത്ത് കൊടുക്കാം. എണ്ണ ചൂടായിവരുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തു കൊടുത്തു വഴറ്റാവുന്നതാണ്. അതിനുശേഷം പച്ചമുളക് ആണ് ചേർത്തു കൊടുക്കുന്നത്. ഇതെല്ലാം നന്നായി വഴറ്റുക. അതിനുശേഷം ഉള്ളി ചേർത്തു കൊടുക്കാം. ചെറിയ ഉള്ളി ചേർക്കുന്നതാണ് ഏറ്റവും രുചികരം. കൂടാതെ കറിവേപ്പിലയും ചേർത്ത് കൊടുക്കാവുന്നതാണ്. മഞ്ഞപ്പൊടി മുളകുപൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ശേഷം കുടംപുളി ഇട്ടു വച്ചിരിക്കുന്ന വെള്ളം ഒഴിച്ചു കൊടുക്കാം. പാകത്തിന് ഉപ്പും ചേർത്ത് കൊടുത്തു നന്നായി വഴറ്റുക. വെള്ളം ചേർത്തു നന്നായി തിളക്കുമ്പോൾ മീൻ കഷണം ചേർത്തു കൊടുക്കാവുന്നതാണ്. അതിനുശേഷം ഇതൊന്നും ചുറ്റിച്ച് എടുക്കാം. കോട്ടയം മീൻ കറി വളരെ എളുപ്പത്തിൽ നമ്മൾ തയ്യാറാക്കി കഴിഞ്ഞു.

Thanath Ruchi

Similar Posts