റസ്റ്റോറൻറ് സ്റ്റൈൽ ഉണ്ടാക്കാൻ കഴിയുന്ന ചിക്കൻ കുറുമയുടെ റെസിപ്പി അറിയണോ?കിടിലൻ രുചി തന്നെ

റസ്റ്റോറൻറ് സ്റ്റൈൽ ഉണ്ടാക്കാൻ കഴിയുന്ന ചിക്കൻ കുറുമയുടെ റെസിപ്പി ആണ് ഇവിടെ പങ്കു വെക്കുന്നത്. അതിനായി ആദ്യം തന്നെ നമ്മൾ 600 ഗ്രാം ചിക്കൻ ആണ് എടുക്കുന്നത്.

പിന്നെ ഇതിലേക്ക് കട്ടിയുള്ള തേങ്ങാപ്പാലും കട്ടി ഇല്ലാത്ത തേങ്ങാപ്പാലും എടുത്തു വയ്ക്കേണ്ടതാണ്. അതിനു ശേഷം കശുവണ്ടി വെള്ളത്തിൽ കുതിർത്തി മിക്സിയിലിട്ട് അരച്ച് മാറ്റി വെക്കുക. ശേഷം പാനിലേക്ക് എണ്ണ ഒഴിച്ച് അതിലേക്ക് സവാള പച്ചമുളക് ഇഞ്ചി വെളുത്തുള്ളി തുടങ്ങിയവ ചേർത്ത് വഴറ്റുക. ഇത് ബ്രൗൺ നിറം ആകുന്നതു
വരെ വഴറ്റാം. ശേഷം മിക്സിയിൽ നന്നായി അരച്ചെടുക്കുക. അതിനു ശേഷം എണ്ണയിൽ പട്ട ഗ്രാമ്പു ഏലയ്ക്ക തുടങ്ങിയവ വറുക്കുക. അതിലേക്ക് മഞ്ഞപ്പൊടി
മല്ലിപൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന കശുവണ്ടിയുടെ അരപ്പും സവാളയുടെ അരപ്പും ചേർത്ത് കൊടുക്കുക. അതിനു ശേഷം തേങ്ങാപ്പാൽ മിശ്രിതം ചേർത്തു കൊടുക്കാവുന്നതാണ്. പിന്നെ ചേർക്കുന്നത് ചിക്കൻ ആണ്. വെന്തു വരുമ്പോൾ ഗരം മസാല ചേർത്ത് കൊടുക്കുക. അവസാനം കശുവണ്ടി വറുത്തത് പച്ചമുളകും കറിവേപ്പിലയും വഴറ്റി ചേർക്കാവുന്നതാണ്.

Thanath Ruchi

Similar Posts