ഉരുളക്കിഴങ്ങും മൈദയും കൊണ്ട് ഇത്രയും രുചിയുള്ള ചായക്കടി ഉണ്ടാക്കാൻ നിങ്ങൾ തയ്യാറാണോ?എങ്കിൽ ഇതാ

ഉരുളക്കിഴങ്ങും മൈദയും കൊണ്ട് ഇത്രയും രുചിയുള്ള ചായക്കടി ഉണ്ടാക്കാൻ നിങ്ങൾ തയ്യാറാണോ?എങ്കിൽ ഇതാ പറഞ്ഞു തരാം. വളരെ എളുപ്പത്തിൽ തയ്യറാക്കാൻ കഴിയുന്ന റെസിപ്പി ആണിത്.

ഇതിനായി ആദ്യം തന്നെ ഉരുളക്കിഴങ്ങു തൊലി കളഞ്ഞു നീളത്തിൽ അരിഞ്ഞു എടുക്കുക. അതിനു ശേഷം അത് മാറ്റി വയ്ക്കുക. അടുത്തതായി മൈദാ എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പു ചേർത്ത് കൊടുക്കുക. നന്നായി മിക്സ് ചെയ്തു കൊടുക്കാം. അതിനു ശേഷം ചേർക്കുന്നതു ചിക്കൻ സ്റ്റോക്ക് ആണ്. ഇത് വെള്ളത്തിൽ അലിയിച്ചു ആണ് ചേർക്കുന്നത്. ഇത് ഒരു പ്രേതെക ടേസ്റ്റ് തന്നെ നൽകുന്നതാണ്. ഇത് എല്ലാം കൂടി നന്നായി മിക്സ് ചെയ്യാം. അതിനു ശേഷം എണ്ണ ചൂടാക്കാൻ ആയി വയ്ക്കാം. അതിനു ശേഷം ഉരുളക്കിഴങ്ങു എടുത്തു മൈദാ മിശ്രിതത്തിൽ മുക്കി എടുക്കാം. നല്ല പോലെ ഇത് പൊതിഞ്ഞു എടുക്കാം. ശേഷം എണ്ണയിലേക്ക് ഇട്ടു കൊടുക്കാം. നന്നായി ഫ്രൈ ചെയ്തു വരുമ്പോൾ കോരി എടുക്കാം. അങ്ങനെ നല്ല രുചിയുള്ള ചായക്കടി തയ്യാറായി കഴിഞ്ഞു.

Thanath Ruchi

Similar Posts