ഇന്ന് നമുക്കൊരു നാടൻ ഉള്ളി വട ഉണ്ടാക്കിയാലോ?രുചിയായി ഉള്ളിവട വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം

ഇന്ന് നമുക്കൊരു നാടൻ ഉള്ളി വട ഉണ്ടാക്കിയാലോ ?പഴമയുടെ ഒരു രുചി തന്നെയാണ് ഉള്ളിവട.

ചായക്കടകളിൽ ചില്ലു കൂട്ടിനുള്ളിൽ സ്ഥാനം പിടിച്ചിരിക്കുന്നതിന്റ പ്രധാനപ്പെട്ട ഒരു പങ്ക് ഇതിനു തന്നെയാണ്. ഇത് നമ്മൾ തയ്യാറാക്കാനായി മൂന്ന് സവാള ആണ് എടുത്തിരിക്കുന്നത്. മൂന്ന് സവാള വെച്ച് നമ്മൾ ഉണ്ടാക്കുകയാണെങ്കിൽ ആറു ഉള്ളി വട ആണ് ലഭിക്കുന്നത്. നിങ്ങൾ ഉണ്ടാക്കുന്ന ഉള്ളി വടയുടെ ഷേപ്പും സൈസും എണ്ണം അനുസരിച്ച് ഇതിനു വ്യത്യാസം വരുത്തുന്നതാണ്. പിന്നെ ഇഞ്ചി പച്ചമുളക് ഉപ്പും കൂടി മിക്സ് ചെയ്യുക. ഉള്ളിയിൽ നിന്നും വെള്ളം ഇറങ്ങി അത് മിക്സ് ആയികൊള്ളും. പിന്നീട് എണ്ണ നന്നായി തിളച്ചു വരണം. തിളക്കുന്നതിനു മുമ്പ് ഇട്ടുകഴിഞ്ഞാൽ ഉള്ളി വേവുകയില്ല. മാത്രമല്ല ഹൈ ഫ്‌ളെയിമിലും ഇടുവാൻ പാടുള്ളതല്ല. ഇട്ടാൽ പുറമേ പെട്ടെന്ന് വേവുകയും ഉള്ളിൽ വേവാതെ ഇരിക്കുകയും ചെയ്യും. അതു കൊണ്ട് മീഡിയം തീയിലിട്ടു ആണ് ഇത് ചെയ്യേണ്ടത്. അങ്ങനെ നിങ്ങൾക്ക് വെളിച്ചെണ്ണയിൽ ഇരു പുറവും മറിച്ചു ഇട്ടു കൊടുത്തു ഫ്രൈ ചെയ്തു എടുക്കാം. ചൂടോടെ തന്നെ ഇത് കഴിക്കാം. ടേസ്റ്റി നാടൻ ഉള്ളി വട റെഡി.

Thanath Ruchi

Similar Posts