നിങ്ങളുടെ ഇഷ്ട സ്ട്രീറ്റ് ഫുഡ് ആണോ ഭേൽപുരി?പൊരി ഉണ്ടെങ്കിൽ വീട്ടിൽ എളുപ്പം ഉണ്ടാക്കിയെടുക്കാം

മിക്ക ആളുകളുടെയും ഇഷ്ട സ്ട്രീറ്റ് ഫുഡ് ആണ് ബേൽപൂരി. വീട്ടിൽ പൊരി ഉണ്ടെങ്കിൽ ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം.

ഇതിനായി ആദ്യം തന്നെ പുളിയുടെ ചട്ടിണി ഉണ്ടാക്കാം. വാളൻപുളി വെള്ളത്തിൽ പിഴിഞ്ഞ് അതിലേക്ക് ചാട്ട് മസാലയും മധുരത്തിന് ഡേറ്റ്സ് കൂടി ചേർക്കാവുന്നതാണ്. ഡേറ്റ്സ് ഇല്ലാത്തവരാണെങ്കിൽ നിങ്ങൾക്ക് ശർക്കരയോ പഞ്ചസാരയോ ചേർത്ത് തയ്യാറാക്കാം. ഇതിലേക്ക് ചേർക്കുന്നത് നമുക്ക് ഇഷ്ടമുള്ള ചേരുവകളാണ് എന്നുള്ളതാണ് കാര്യം. അതിനുശേഷം ഉരുളകിഴങ്ങു ചെറുതായി ഒന്ന് ഫ്രൈ ചെയ്തെടുക്കാം പുതിന ചട്നി ആവശ്യമുള്ളവർക്ക് അതും ഉണ്ടാക്കി എടുക്കാവുന്നതാണ്. അതിനുശേഷം പൊരിയും സേവയും മധുരമുള്ള മിച്ചറും സവാള ക്യാപ്സിക്കം ഫ്രൈ ചെയ്ത് വെച്ച ഉരുളക്കിഴങ്ങ് പുളി ചട്നിയും പുതിന ചട്നിയും എല്ലാം ചേർത്ത് നമുക്കൊന്ന് മിക്സ് ചെയ്ത് എടുക്കാം. മധുര മിസ്റ്റക്സ്ചർ ഇല്ലെങ്കിൽ സാധാരണ മിക്സ്ചർ ഇട്ടു കൊടുക്കാവുന്നതാണ്. അപ്പോൾ തന്നെ നമുക്ക് ഇത് കഴിക്കാവുന്നതും ആണ്. കോൺഫ്ലേക്സ് ഉണ്ടെങ്കിൽ അത് ചേർത്തുകൊടുക്കാം. വളരെ ടേസ്റ്റ് ആയിട്ടുള്ളത് തന്നെയാണിത്. അപ്പോൾ ഈയൊരു റെസിപ്പി ഞങ്ങൾക്ക് എല്ലാവരും വീട്ടിൽ ഒന്ന് ട്രൈ ചെയ്തു നോക്കാവുന്നതാണ്.

Thanath Ruchi

Similar Posts