കുക്കറിൽ ഒറ്റ വിസിൽ മതി പച്ചരി ചോറ് ഇത്ര രുചിയിൽ ലഭിക്കും എന്ന് അറിയാമോ?അസാധ്യ രുചി തന്നെ

കുക്കറിൽ ഒറ്റ വിസിൽ മതി പച്ചരി ചോറ് ഇത്ര രുചിയിൽ ലഭിക്കും എന്ന് അറിയാമോ?അസാധ്യ രുചി തന്നെ. വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ചോറ് ആണ് ഉണ്ടാക്കാൻ ആയി പോകുന്നത്.

ആദ്യം തന്നെ നമുക്ക് പച്ചരി എടുത്തു നന്നായി കഴുകാം. കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കാം. ശേഷം ഒരു കുക്കർ എടുത്തു അതിലേക്ക് നെയ്യ് ഒഴിക്കുക. പിന്നെ പെരുംജീരകം ചേർത്ത് കൊടുക്കുക. ഇത് പൊട്ടി വരുന്ന സമയത്തു വെളുത്തുള്ളി ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് വറ്റൽമുളക് പച്ച മുളക് സവാള കറിവേപ്പിൽ എന്നിവ ആണ്. ഇത് എല്ലാം നന്നായി വഴണ്ട് വരണം. അതിനു ശേഷം ഏകദേശം ഒരു കപ്പ് തേങ്ങാ ചിരകിയത് ചേർത്ത് കൊടുക്കാം. ഇതും നല്ല പോലെ ചേർത്ത് ഇളക്കി വെള്ളം ഒഴിച്ച് കൊടുക്കാം. അതിനു ശേഷം പച്ചരി ചേർത്ത് കൊടുത്തു ഒറ്റ വിസിൽ വരുന്നത് വരെ അടച്ചു വയ്ക്കുക. തണുത്തതിനു ശേഷം തുറന്നു നോക്കാം. ഏതു സൈഡ് ഡിഷ് വേണെങ്കിലും ഉപയോഗിക്കാം.

Thanath Ruchi

Similar Posts