മിക്സിയിൽ എല്ലാം കൂടി ഒന്ന് കറക്കി കുക്കറിൽ വച്ചാൽ വാനില സ്പോൻജ് കേക്ക് റെഡി ക്രിസ്മസ് കേക്ക്
മിക്സിയിൽ എല്ലാം കൂടി ഒന്ന് കറക്കി കുക്കറിൽ വച്ചാൽ വാനില സ്പോൻജ് കേക്ക് റെഡി ക്രിസ്മസ് കേക്ക്. സാധാരണ കേക്ക് ഉണ്ടക്കാകുവാൻ ആയി അതിനു വേണ്ട ഓവൻ ബീറ്റർ പാത്രങ്ങൾ എന്നിവ വേണം.
എന്നാൽ ഈ കേക്ക് ഉണ്ടാക്കാൻ ഇത് ഒന്ന് വേണ്ട. മിക്സിയും സാധാരണ പാത്രവും കുക്കറും മതി. അളവെടുക്കാൻ സാധാരണ ചില്ലു ഗ്ലാസ് മതി. ആദ്യം തന്നെ മിക്സിയിലേക്ക് പഞ്ചസാര ചേർത്ത് നന്നായി പൊടിക്കുക. പിന്നെ ബേക്കിംഗ് പൌഡർ ബേക്കിംഗ് സോഡാ എന്നിവ ചേർത്ത് പൊടിക്കുക. പിന്നെ ചേർക്കുന്നത് മുട്ട ആണ്. ഇത് എല്ലാം കൂടി അടിച്ചു എടുക്കുക. ഇനി ചേർക്കുന്നത് മൈദാ ആണ്. മൈദാ അരിച്ചു വേണം എടുക്കാനായി. ഓയിലും വാനില എസ്സെന്സും കൂടി ഇതിലേക്ക് ചേർത്ത് വീണ്ടും അടിച്ചു എടുക്കാം. കുഴിയുള്ള പാത്രത്തിലേക്ക് ഈ ബാറ്റെർ ഒഴിക്കുക. കുക്കറിൽ സ്റ്റാൻഡ് വച്ചിട്ട് അതിലേക്ക് ഈ പാത്രം ഇറക്കി വച്ച് നമുക്ക് അര മണിക്കൂർ വേവിക്കാം. അങ്ങനെ കേക്ക് റെഡി.
