പൊരിച്ച കോഴിന്റെ ബിരിയാണി കഴിച്ചിട്ടുണ്ടോ?എന്നാൽ ഇനി ഇത് വാങ്ങേണ്ട വീട്ടിൽ തന്നെ ഉണ്ടാക്കാം
പൊരിച്ച കോഴിന്റെ ബിരിയാണി കഴിച്ചിട്ടുണ്ടോ?എന്നാൽ ഇനി ഇത് വാങ്ങേണ്ട വീട്ടിൽ തന്നെ ഉണ്ടാക്കാം. ഇതിനായി ആദ്യം തന്നെ ചിക്കനും മുളക് പൊടിയും മഞ്ഞ പൊടിയും ഉപ്പും എല്ലാം ചേർത്ത് മിക്സ് ചെയ്തു വയ്ക്കാം.
പിന്നെ സവാള,അണ്ടിപ്പരിപ്പ്,മുന്തിരി എണ്ണയിൽ നല്ല രീതിയിൽ വറുത്തു കോരി മാറ്റി വയ്ക്കുക. പിന്നെ മസാല ഉണ്ടാക്കാം. ഇതിനായി എണ്ണയിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ അരച്ചത് ചേർത്ത് കൊടുക്കാം. പിന്നെ തക്കാളി ആണ് ചേർക്കുന്നത്. ഇതിനു ശേഷം ഫ്രൈ ചെയ്തു മാറ്റി വച്ചിരിക്കുന്ന സവാള ചേർത്ത് കൊടുക്കാം. ഇത് എല്ലാം കൂടി നല്ല രീതിയിൽ മിക്സ് ചെയ്യാം. ഇനി കചിക്കൻ ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം. പിന്നെ തൈരും നാരങ്ങ നീരും മല്ലിയിലയും ഗരം മസാലയും ചേർക്കാം. ശേഷം ഗ്രാമ്പൂവും ഏലയ്ക്കയും ബേ ലീഫും എല്ലാ ചേർത്ത് അരി വേവിക്കാൻ വയ്ക്കാം. പിന്നീട് ഒരു വലിയ പാത്രത്തിൽ വേവിച്ച ചോറും ചിക്കനും അണ്ടിപരിപ്പും മുന്തിരിയും കൂടി ദം ചെയ്തു എടുക്കാം.
