1 കപ്പ് പച്ചരിയും കാൽകപ്പ് ഉഴുന്നും ഉണ്ടോ?എങ്കിൽ വളരെ ടേസ്റ്റി മസാല പനിയാരം വീട്ടിൽ ഉണ്ടാക്കാം

1 കപ്പ് പച്ചരിയും കാൽകപ്പ് ഉഴുന്നും ഉണ്ടോ?എങ്കിൽ വളരെ ടേസ്റ്റി മസാല പനിയാരം വീട്ടിൽ ഉണ്ടാക്കാം. ഇതിനായി ആദ്യം തന്നെ പച്ചരിയും ഉഴുന്നും അല്പം ഉലുവയും വെള്ളത്തിൽ കുതിർക്കാൻ ഇടാം.

ഇത് കുതിർത്തു കുറച്ചു നേരം വച്ചതിനു ശേഷം നമുക്ക് ഇത് നന്നായി അരച്ച് എടുക്കാം. അങ്ങനെ ഇതിനുള്ള ബാറ്റെർ റെഡി ആകും. പിന്നെ വേണ്ടത് മസാല തയ്യാറക്കൽ ആണ്. ഇതിനായി ആദ്യം തന്നെ പാനിൽ എണ്ണ ഒഴിക്കാം. അതിലേക്ക് വെളുത്തുള്ളി ഇഞ്ചി സവാള കറിവേപ്പില എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഇതിലേക്ക് പച്ചമുളക് ചേർക്കുന്നില്ല. പകരം നമ്മൾ ചേർക്കുന്നത് മുളക് പൊടി ആണ്. ഇത് എല്ലാം കൂടി നന്നയി മിക്സ് ചെയ്യുക. ആവശ്യമെങ്കിൽ മല്ലിയില കൂടി ചേർക്കാം. ഇത് ആ മാവിലേക്ക് ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഉണ്ണിയപ്പ ചട്ടിയിൽ എണ്ണ ഒഴിച്ച് അതിലേക്ക് ഇത് ഒഴിച്ച് കൊടുക്കാം. 2 ഭാഗവും നല്ല രീതിയിൽ മൊരിഞ്ഞു വരും. അങ്ങനെ മസാല പനിയാരം റെഡി.

Thanath Ruchi

Similar Posts