ചോറിനു കഴിക്കാൻ തൈര് കറി ആയാലോ?ഒരു മുത്തശ്ശി പാചക കറി 5 മിനിട്ടിൽ തയ്യാറാക്കാം ഈസി പാചകം

ചോറിനു കഴിക്കാൻ തൈര് കറി ആയാലോ?ഒരു മുത്തശ്ശി പാചക കറി 5 മിനിട്ടിൽ തയ്യാറാക്കാം ഈസി പാചകം ട്രൈ ചെയ്യാം.

ചോറിനു വ്യത്യസ്ത കറികൾ പരീക്ഷിക്കുമ്പോൾ അത് ഉണ്ടാക്കാൻ എളുപ്പം കൂടി ആകുമ്പോൾ സന്തോഷം നൽകുന്നു. അങ്ങനെ ഒരു കറി ആണ് ഇത്. ഇതിനായി ആദ്യം ഒരു ചട്ടി എടുക്കുക. അതിലേക്ക് കടുക് പൊട്ടിക്കുക. ശേഷം ഇതിലേക്ക് വറ്റൽ മുളക് ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് സവാളയും പച്ചമുളകും വെളുത്തുള്ളി ഇഞ്ചി എന്നിവയാണ്. ഇത് എല്ലാം നന്നായി വഴറ്റി എടുക്കാം. പിന്നെ നന്നായി പഴുത്ത തക്കാളി എടുക്കാം. ഇല്ലെങ്കിൽ പുളി കൂടി പോകുന്നതാണ്. ഇത് എല്ലാം നന്നായി വഴണ്ട് വരട്ടെ. അതിനു ശേഷം മഞ്ഞ പൊടി ചേർത്ത് കൊടുക്കാം. ഇത് നന്നായി മിക്സ് ചെയ്യുക. അതിനു ശേഷം തൈര് ചേർത്ത് കൊടുക്കാം. ഇത് ജസ്റ്റ് ഒന്ന് മിക്സ് ചെയ്തു കൊടുത്താൽ മതി. തിളക്കേണ്ട ആവശ്യം ഇല്ല. അങ്ങനെ എളുപ്പത്തിൽ ഒരു കറി തയ്യാറായി കഴിഞ്ഞു.

Thanath Ruchi

Similar Posts