വെറും 2 ചേരുവ മതി 5 മിനിറ്റിൽ സ്പെഷ്യൽ കപ്പലണ്ടി കട്ട തയ്യാറാക്കാം എല്ലാവർക്കും ഇഷ്ടപ്പെടും
വെറും 2 ചേരുവ മതി 5 മിനിറ്റിൽ സ്പെഷ്യൽ കപ്പലണ്ടി കട്ട തയ്യാറാക്കാം എല്ലാവർക്കും ഇഷ്ടപ്പെടും. വളരെ എളുപ്പത്തിലും കുറഞ്ഞ ചേരുവയിലും തയ്യറാക്കാൻ കഴിയുന്ന ഒരു അടിപൊളി റെസിപ്പി ആണ് ഇത്.
ഇതിനായി ആദ്യം തന്നെ കപ്പലണ്ടി ആണ് എടുക്കുന്നത്. തൊലിയോട് കൂടിയുള്ള കപ്പലണ്ടി ആയാലും തൊലി ഇല്ലാത്തതു ആയാലും നിങ്ങൾക്ക് എടുക്കാം. ഇത് ആദ്യം ഒരു പാനിൽ വറുത്തു എടുക്കാം. അത്യാവശ്യം ക്രിസ്പി ആയി തന്നെ ഇത് വരണം. എങ്കിൽ മാത്രം ആണ് നല്ല ടേസ്റ്റി ആവുകയുള്ളൂ. ഇതിനു ശേഷം നമുക്ക് ആ ഒരു പാനിൽ പഞ്ചസാര ചേർത്ത് കൊടുക്കാം. ഇത് ഒരു മഞ്ഞ നിറം ആവുമ്പോൾ നല്ല പോലെ ഇളക്കി കൊടുക്കുക.ശേഷം നല്ല രീതിയിൽ കളർ മാറും. അപ്പോൾ കപ്പലണ്ടി ചേർത്ത് കൊടുക്കാം. എന്നിട്ട് നല്ല പോലെ മിക്സ് ചെയ്യാം. ആവശ്യം എങ്കിൽ ഏല്ക്കാപൊടിയും നെയ്യും ചേർത്ത് കൊടുത്തു ഒരു പാത്രത്തിലേക് മാറ്റാം. തണുത്തു കഴിയുമ്പോൾ കട്ട് ചെയ്തു എടുത്താൽ കപ്പലണ്ടി കട്ട റെഡി.
