സാധാരണ നാരങ്ങാ വെള്ളം കുടിച്ചു മടുത്തോ?എങ്കിൽ ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കൂ layered limejuice

സാധാരണ നാരങ്ങാ വെള്ളം കുടിച്ചു മടുത്തോ?എങ്കിൽ ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഇത് കാണാൻ കൗതുകം മാത്രമല്ല വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ജ്യൂസ് തന്നെ ആണ്.

ഇതിനായി ആദ്യം തന്നെ നമുക്ക് നാരങ്ങാ നീര് ആണ് എടുക്കേണ്ടത്. ഒരു മിക്സിയുടെ ജാറിലേക്ക് നാരങ്ങാ നീര് ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് ഏലയ്ക്ക ആണ്. ഇത് കൂടാതെ പഞ്ചസാര ചേർത്ത് കൊടുക്കാം. പഞ്ചസാരയ്ക്ക് പകരം തേൻ ആയാലും ഉപയോഗിക്കാം . ഇത് എല്ലാം കൂടി നന്നായി ഒന്ന് അടിച്ചു എടുക്കാം. ഒരുജാറിൽ വെള്ളം എടുത്തു അതിലേക്ക് ഈ അടിച്ചു വച്ച മിശ്രിതം ചേർത്ത് കൊടുക്കാം. അടുത്തതായി നമുക്ക് വെളളം തിളപ്പിച്ച വയ്ക്കാം. തിള വരുമ്പോൾ ബീറ്റ്റൂട്ട് അരിഞ്ഞത് ഇട്ടു കൊടുക്കുക. ഈ ഒരു വെള്ളം നമുക്ക് ഐസ് ട്രേയിലേക്ക് മാറ്റി ഐസ് ക്യൂബ്ബ് ആക്കി മട്ടായി വയ്ക്കാം.ഒരു ഗ്ലാസ് എടുത്തു അതിലേക്ക് ഈ നാരങ്ങാ മിശ്രിതവും ഈ ക്യൂബ്സും ചേർത്ത് കൊടുത്താൽ നാരങ്ങാ വെള്ളം റെഡി.

Thanath Ruchi

Similar Posts