വെറും 5 മിനിട്ടിൽ ഊണിന് പച്ചക്കറിയോ തൈരോ ഇല്ലാതെ ഒരു നാടൻ ഒഴിച്ചു കറി ട്രൈ ചെയ്‌ത് നോക്കൂ
വെറും 5 മിനിട്ടിൽ ഒരു നാടൻ ഒഴിച്ചു കറി ഊന്നിന് ഇങ്ങനെ ഒരു കറി നിങ്ങളും ട്രൈ ചെയ്‌ത് നോക്കൂ. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു കറിയാണിത്.
ഇതിനായി ആദ്യം തന്നെ തേങ്ങാ ചിരകി എടുക്കുക. ഏകദേശം 1 കപ്പ് തേങ്ങാ ചിരകി എടുക്കാം. ഇത് ഒരു മിക്സിയുടെ ജാറിലെക് ഇട്ടു കൊടുക്കാം. പിന്നെ ചേർക്കുന്നതു പൊടികൾ ആണ്. മുളക് പൊടി,മല്ലിപൊടി,മഞ്ഞപ്പൊടി,ഉപ്പു എന്നിവ ചേർത്ത് കൊടുക്കാം. ഇത് കൂടാതെ കുറച്ചു ചെറിയ ഉള്ളി ചേർത്തു് കൊടുക്കാം. പിന്നെ ചേർക്കുന്നത് ചെറിയ അളവിൽ വാളൻ പുളി ആണ്. ഇത് എല്ലാം കൂടി മിക്സിയിൽ നല്ല രീതിയിൽ അടിച്ചു കൊടുക്കാം. ഇതിനു ശേഷം ഒരു ചട്ടി എടുക്കുക. അതിലേക്ക് എണ്ണ ഒഴിച്ച് അതിലേക്ക് കടുകു പൊട്ടിക്കുക. പിന്നെ ചെറിയ ഉള്ളിയും വറ്റൽ മുളകും കറിവേപ്പിലയും മിക്സ് ചെയ്തു താളിച്ചു കൊടുക്കാം. ഇതിലേക്ക് അരച്ചു വച്ചതു ചേർത്ത് കൊടുക്കാം. പിന്നെ ചെറിയ തീയിൽ ആക്കി തിള വരാതെ ഓഫ് ആക്കിയാൽ കറി റെഡി.
