നല്ല എരിവുള്ള നാടൻ മിക്സ്ചർ വീട്ടിൽ ഉണ്ടാക്കിയാലോ?1 തവണ ഉണ്ടാക്കിയാൽ പിന്നേം പിന്നേം ഉണ്ടാക്കും
നല്ല എരിവുള്ള നാടൻ മിക്സ്ചർ വീട്ടിൽ ഉണ്ടാക്കിയാലോ?1 തവണ ഉണ്ടാക്കിയാൽ പിന്നേം പിന്നേം ഉണ്ടാക്കും. ചേരുവകൾ എന്തൊക്കെ ആണെന്നു അറിയണ്ടേ?
ഇതിനായി ആദ്യം തന്നെ നമ്മൾ സേവാ മാവു തയ്യാറാക്കണം. അരിപ്പൊടിയും കടലമാവും മുളക് പൊടിയും കായപ്പൊടിയും മഞ്ഞ പൊടിയും ഉപ്പും വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്തു വയ്ക്കുക. ശേഷം നൂലപ്പം ഉണ്ടാക്കുന്നതിലേക്ക് മാറ്റിയിട്ടു എണ്ണയിൽ ഇട്ടു കോരി എടുത്തു മാറ്റി വയ്ക്കുക. അതിനു ശേഷം ബൂന്ദി ഉണ്ടയാക്കാൻ ഉള്ള മാവു തയ്യാറാക്കാം. ഇതിനായി കടലമാവും മുളക് പൊടിയും മഞ്ഞ പൊടിയും ഉപ്പും വെള്ളവും ചേർത്ത് മിക്സ് ചെയ്യുക. എന്നിട്ട് കണ്ണപ്പ പോലെ ഉള്ളവാ എടുത്തു എണ്ണയിലേക്ക് ഇതിലൂടെ കൊടുക്കാം. പിന്നെ കപ്പലണ്ടി പൊട്ടു കടല എന്നിവ വറുത്തു മാറ്റി വയ്ക്കുക. വെളുത്തുള്ളിയും വറ്റൽമുളകും കറിവേപ്പിലയും വറുത്തു വയ്ക്കുക. പിന്നീട് ഈ വറുത്തു കോരി വച്ചിരിക്കുന്ന എല്ലാ ചേരുവകളും നമുക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് മിക്സ് ചെയ്തു എടുത്താൽ എരിവുള്ള ടേസ്റ്റി മിക്സ്ചർ റെഡി.
