കാരറ്റും ഈന്തപ്പഴവും ചേർത്തൊരു അടിപൊളി ജ്യൂസ് ഇങ്ങനെ ഒരു ജ്യൂസ് കുടിച്ചു നോക്കിയിട്ടുണ്ടോ?
കാരറ്റും ഈന്തപ്പഴവും ചേർത്തൊരു അടിപൊളി ജ്യൂസ് ഇങ്ങനെ ഒരു ജ്യൂസ് കുടിച്ചു നോക്കിയിട്ടുണ്ടോ?എല്ലാവർക്കും തീർച്ചയായും ഇഷ്ടമാകും
ക്യാരറ്റ് എന്ന പച്ചക്കറി നമുക്ക് എല്ലാവർക്കും അറിയാം ധാരാളം ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഒന്നാണ്. ഇത് മാത്രം ജ്യൂസ് ആയി കുടിക്കുന്നവർ ഉണ്ടാകും. എന്നാൽ ഈ ഒരു ജ്യൂസിൽ ഈന്തപ്പഴം കൂടി ചേർക്കുന്നു. ഇതിനായി ആദ്യം തന്നെ ക്യാരറ്റ് തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങൾ ആയി നുറുക്കി വയ്ക്കുക. പിന്നെ ഇതിലേക്ക് വേണ്ടത് പാൽ ആണ്. തണുത്ത പാൽ ആണെങ്കിൽ കൂടുതൽ രുചികരം. അപ്പോൾ ഈയൊരു ക്യാരറ്റ് നമുക്ക് മിക്സിയിൽക്ക് ചേർത്ത് കൊടുക്കാം. പിന്നാലെ ഇപ്പാൾ ഒഴിച്ച് കൊടുക്കാം. പിന്നെ ചേർക്കുന്നത് കൺഡന്സ്ഡ് മിൽക്ക് ആണ്. ഇവിടെ ചേർക്കുന്നത് മിൽക്‌മൈഡ് ആണ്. ഇത് രുചി കൂട്ടും. പിന്നെ പഞ്ചസാര ചേർത്ത് കൊടുക്കാം. ഇത് എല്ലാം മിക്‌സിയിൽ അടിച്ചു കൊടുക്കാം. ശേഷം കുരു കളഞ്ഞ ഈന്തപ്പഴം കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ല പോലെ അടിച്ചു എടുക്കാം. ടേസ്റ്റി ജ്യൂസ് റെഡി.
