ഹോട്ടലിൽ കിട്ടുന്ന ഹോട്ട് ആൻഡ് സൗർ ചിക്കൻ സൂപ്പ് ഇനി വീട്ടിൽ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയാലോ?

ഹോട്ടലിൽ കിട്ടുന്ന ഹോട്ട് ആൻഡ് സൗർ ചിക്കൻ സൂപ്പ് ഇനി വീട്ടിൽ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയാലോ?ഇതിനായി ആദ്യം പാനിൽ വെള്ളം എടുത്തു അതിൽ ക്യാരറ്റ് സവാള ചിക്കൻ ഉപ്പു കുരുമുളക് പൊടി എന്നിവ ചേർത്ത് കൊടുത്തു തിളപ്പിക്കുക.

ചിക്കൻ നന്നായി വെന്തു വരുമ്പോൾ കോരി മാറ്റി വയ്ക്കുക. ആ ചിക്കൻ സ്റ്റോക്ക് എടുത്തു മാറ്റി വയ്ക്കുക. ശേഷം ചിക്കൻ ചെറിയ കഷ്ണങ്ങൾ ആക്കുക. പിന്നെ ഒരു മുട്ട പൊട്ടിച്ചു വയ്ക്കുക. കോൺഫ്ലോർ വെള്ളം എന്നിവ ചേർത്ത് മിക്സ് ചെയ്തു വയ്ക്കാം. പിന്നീട് പാനിൽ എണ്ണ ഒഴിച്ച് വെളുത്തുള്ളി ഉള്ളി ക്യാരറ്റ് കാബ്ബജ് എല്ലാം ചേർത്ത് ഇളക്കാം. മാറ്റി വച്ചിരിക്കുന്ന ചിക്കൻ സ്റ്റോക്ക് ചേർത്ത് കൊടുക്കുക. കൂടാതെ സോയ സോസ് വിനാഗിരി ചേർത്ത് കൊടുക്കാം. കുരുമുളക് പൊടി, പൊട്ടിച്ച മുട്ട, കോൺഫ്ലോർ മിശ്രിതം എന്നിവ ചേർത്ത് കൊടുക്കാം. ശേഷം സ്പ്രിങ് ഒനിയൻ ചേർത്ത് കൊടുത്തു എല്ലാം ചേർത്ത് മിക്സ് ചെയ്യാം. ആവശ്യത്തിനു ഉപ്പും ചേർത്താൽ ഹോട്ട് ആൻഡ് സൗർ ചിക്കൻ സൂപ്പ് റെഡി.

Thanath Ruchi

Similar Posts