അരിപ്പൊടിയും മുട്ടയും ഉണ്ടോ?എങ്കിൽ വളരെ ടേസ്റ്റി മുട്ട കൽമാസ്സ്‌ പെട്ടെന്നു തന്നെ ഉണ്ടാക്കാം

അരിപ്പൊടിയും മുട്ടയും ഉണ്ടോ?എങ്കിൽ വളരെ ടേസ്റ്റി മുട്ട കൽമാസ്സ്‌ പെട്ടെന്നു തന്നെ വീട്ടിൽ ഉണ്ടാക്കാം. ഇതിനായി ആദ്യം തന്നെ മുട്ട പുഴുങ്ങി എടുക്കണം.

അതിനു ശേഷം പാനിൽ ഓയിൽ ചൂടാക്കിയിട്ട് പച്ചമുളക് സവാള ഇഞ്ചി വെളുത്തുള്ളി എന്നിവ വഴറ്റി എടുക്കണം. പിന്നെ ചേർക്കുന്നത് കുരുമുളക് പൊടി,മഞ്ഞ പൊടി,മുളക് പൊടി,ഗരം മസാല തുടങ്ങിയവ ആണ്. ഇത് വഴറ്റിയിട്ട് പുഴുങ്ങിയ മുട്ട ചെറിയ കഷ്ണങ്ങൾ ആയി ഉള്ളത് ചേർത്ത് കൊടുക്കുക. ഇത് മാറ്റി വയ്ക്കുക. അതിനു ശേഷം അരിപ്പൊടിയും ഉള്ളിയും തേങ്ങയും ചേർത്ത് മിക്സിയിൽ അടിച്ചു എടുക്കുക. ഇവ നന്നായി കുഴച്ചു ഇതിന്റ ഉള്ളിൽ മാറ്റി വച്ച ചേരുവ വച്ച് ഈ ഒരു ഷേപ്പിൽ ആക്കി എടുക്കാം. ഇത് ആവിയിൽ വേവിക്കാൻ വയ്ക്കുക. ശേഷം മഞ്ഞ പൊടി മുളക് പൊടി ഗരം മസാല എന്നിവ യോജിപ്പിച്ചു വയ്ക്കുക. ഇതിലേക്ക് വേവിച്ച പലഹാരം എടുത്തു മുക്കി എണ്ണയിൽ വറുത്തു കോരിയാൽ വളരെ ടേസ്റ്റി മുട്ട കൽമാസ് റെഡി.

Thanath Ruchi

Similar Posts