കേരള സ്റ്റൈൽ മീൻ മുളകിട്ടത് ഉണ്ടാക്കി നോക്കിയാലോ?ഇതുണ്ടെങ്കിൽ പിന്നെ ചോറിനു കുശാൽ തന്നെ

കേരള സ്റ്റൈൽ മീൻ മുളകിട്ടത് ഉണ്ടാക്കി നോക്കിയാലോ?ഇതുണ്ടെങ്കിൽ പിന്നെ ചോറിനു കുശാൽ തന്നെ. മീൻ മുളകിട്ടത് കഴിക്കാൻ ഒരു പ്രേതെക രുചി തന്നെ ആണ്.

ഇത് ഉണ്ടാക്കാനായി നിങ്ങൾക്ക് ഏതു മീൻ വേണമെങ്കിലും എടുക്കാം. ഫ്രഷ് ആയിട്ടുള്ള മീൻ കിട്ടുകയാണെങ്കിൽ അത് തന്നെ എടുക്കാൻ ശ്രെമിക്കുക. ആദ്യത്തെ പടി കുടം പുളി വെള്ളത്തിൽ ഇട്ടു വെക്കുന്നതാണ്. അല്പം ഉപ്പ് ചേർത്ത് വയ്ക്കാം. പിന്നെ ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. കടുകും ഉലുവയും പൊട്ടിക്കാം. ഇത് പൊട്ടി വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് കൊടുക്കാം. പിന്നെ ചെറിയ ഉള്ളി ചേർക്കാം. ചെറിയ ഉള്ളി ആണ് കൂടുതൽ സ്വാദ് നൽകുക. ഇത് ബ്രൗൺ നിറം ആകുമ്പോൾ കാശ്മീരി മുളക് പൊടി, നല്ല മുളക് പൊടി, മഞ്ഞ പൊടി, ഉപ്പ് എന്നിവ ചേർക്കാം. ശേഷം ചൂട് വെള്ളം ഒഴിച്ച് കൊടുക്കാം. കൂടാതെ കുടം പുളിയും ചേർത്ത് കൊടുത്തു നല്ല പോലെ തിള വരുമ്പോൾ മീൻ കൂടി ചേർത്ത് കൊടുക്കാം. മീൻ വെന്തു വരുമ്പോൾ മീൻ മുളകിട്ടത് റെഡി.

Thanath Ruchi

Similar Posts