ബേക്കറി സ്റ്റൈൽ ടീ കേക്ക് ഈ ക്രിസ്റ്മസിനു വീട്ടിൽ ഉണ്ടാക്കാം ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം

ബേക്കറി സ്റ്റൈൽ ടീ കേക്ക് ഈ ക്രിസ്റ്മസിനു വീട്ടിൽ ഉണ്ടാക്കാം ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം. കേക്ക് ഇഷ്ടമുള്ളവരിൽ പലർക്കും ഇഷ്ടമുള്ള ഒരു കേക്ക് ആണ് ടീ കേക്ക്.

ഇത് എളുപ്പം വീട്ടിൽ ഉണ്ടാക്കാം. ഇതിനായി മൈദാ ആണ് എടുക്കുന്നത്. അതിലേക്ക് ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡയും ചേർത്ത് കൊടുക്കാം. കൂടാതെ അൽപ്പം ഉപ്പും ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്യാം. പിന്നെ മിക്സിയുടെ ജാറിൽ മുട്ട പൊടിച്ച പഞ്ചസാര ഓയിൽ എന്നിവ ചേർത്ത് നല്ല രീതിയിൽ അടിച്ചു എടുക്കാം. പിന്നെ ഇതിലേക്ക് വാനില എസ്സൻസ് പൈനാപ്പിൾ എസ്സൻസ് എന്നിവ കൂടി ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം ശേഷം മാറ്റി വച്ച മൈദാ മിശ്രിതം ചേർത്ത് കൊടുക്കാം. അതിനു ശേഷം പാനിൽ പാൽ ഒഴിച്ച് അതിലേക്ക് ബട്ടർ ആഡ് ചെയ്തു നല്ല പോലെ കുറുക്കി എടുക്കാം. ഇത് തയ്യാറാക്കി വച്ച ബാറ്ററിലേക്ക് ഒഴിക്കാം. പിന്നെ ഒരു കേക്ക് പാനിലേക്ക് ഈ ഒരു ചേരുവ ഒഴിച്ച് കൊടുത്തു അര മണിക്കൂർ വേവിച്ചാൽ പെർഫെക്റ്റ് ടീ കേക്ക് ലഭിക്കും.

Thanath Ruchi

Similar Posts