വെജിറ്റബിൾ പുലാവ് ഇഷ്ടമാണോ?എങ്കിൽ പെട്ടെന്നു തയ്യാറാക്കാൻ കഴിയുന്ന വെജ് പുലാവ് റെസിപ്പി ഇതാ

വെജിറ്റബിൾ പുലാവ് ഇഷ്ടമാണോ?എങ്കിൽ പെട്ടെന്നു തയ്യാറാക്കാൻ കഴിയുന്ന വെജ് പുലാവ് റെസിപ്പി ഇതാ. വെജ് പുലാവ് പൊതുവെ എല്ലാവർക്കും ഇഷ്ടം ആയിരിക്കും. ഇത് നിങ്ങൾക്ക് ഏതെങ്കിലും കറിയുടെ കൂടെ കഴിക്കാവുന്നതാണ്.

ഇതിനായി ആദ്യം എണ്ണ ഒഴിച്ച് വറ്റൽ മുളക് ഇടാം. പിന്നെ ഇതിലേക്ക് സവാള ചേർത്ത് കൊടുത്തു വഴറ്റാം. ബ്രൗൺ നിറം ആകുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കാം. എന്നിട്ട് വീണ്ടും നല്ല പോലെ വഴറ്റാം. പിന്നെ പോസികൾ ചേർക്കാം. കാശ്മീരി മുളക് പൊടി,ഗരം മസാല , മഞ്ഞ പൊടി തുടങ്ങിയവ നമുക്ക് ചേർത്ത് കൊടുക്കാം. പിന്നെ ഇതിന്റെ പച്ച മണം മാറുന്നത് വരെ വഴറ്റാം. അതിനു ശേഷം പച്ചക്കറികൾ ചേർത്ത് കൊടുക്കാം. പൊട്ടറ്റോ, കോളിഫ്ലവർ, ബീൻസ്, കാരറ്റ്, ഗ്രീൻപീസ് മല്ലിയില തുടങ്ങിയവ ചേർത്ത് ഒന്ന് വഴറ്റുക. അതിനു ശേഷം ബസ്മതി അരി ചേർത്ത് ഒന്ന് റോസ്‌റ് ചെയ്യുക. ശേഷം അടച്ചു വച്ച് വേവിക്കാം. വെള്ളം എല്ലാം നന്നായി വറ്റി വരുന്നത് വരെ വേവിക്കാം.

Thanath Ruchi

Similar Posts