നല്ല നാടൻ നെയ്യപ്പം കഴിക്കാൻ കൊതിയുണ്ടോ?എങ്കിൽ കൊതി തീരെ കഴിക്കാൻ എളുപ്പം വീട്ടിൽ ഉണ്ടാക്കാം
നല്ല നാടൻ നെയ്യപ്പം കഴിക്കാൻ കൊതിയുണ്ടോ?എങ്കിൽ കൊതി തീരെ കഴിക്കാൻ എളുപ്പം വീട്ടിൽ ഉണ്ടാക്കാം. നെയ്യപ്പം കഴിക്കാൻ ഇഷ്ടമില്ലാത്ത ആരുണ്ട്?കൊതി തീരെ കഴിക്കണം എന്നുണ്ടെങ്കിൽ വീട്ടിൽ തന്നെ ഉണ്ടാക്കണം.
ഇതിനായി ആദ്യം പച്ചരി ആണ് എടുക്കുന്നത്. അത് കുറച്ചു നേരം കുതിർത്തു വയ്ക്കാം. ആ സമയം കൊണ്ട് ശര്ക്കര എടുത്തു നമുക്ക് പാവ് കാച്ചാം. അതിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് പച്ചരി വെള്ളം കളഞ്ഞു ഇട്ടു കൊടുക്കാം. അതിലേക്ക് ഉപ്പു ഏലയ്ക്ക എന്നിവ ചേർത്ത് കൊടുക്കാം. ശേഷം ശര്ക്കര പാവ് കൂടി ഒഴിച്ച് കൊടുത്തു നല്ല പോലെ അരച്ച് എടുക്കാം. പിന്നെ മൈദാ ചേർത്ത് കൊടുക്കാം. പിന്നെ ഓയിലിൽ ഇട്ടു എള്ള് ഒന്ന് വറുത്തു എടുക്കാം. ഇതും കൂടി അരച്ചതിലേക്ക് ചേർത്ത് കൊടുക്കാം. അങ്ങനെ ബാറ്റർ തയ്യാറായി. തിളച്ച എണ്ണയിലേക്ക് ഈ ഒരു മാവ് കോരി ഒഴിക്കാം. ഒരു തവി ഒഴിച്ച് കൊടുത്താൽ മതിയാകും. അങ്ങനെ നല്ല ചൂടോടു കൂടി തന്നെ നല്ല ടേസ്റ്റി നാടൻ നെയ്യപ്പം റെഡി.
